തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റി എംഡിയായി മുന്‍ കാസര്‍കോട് കലക്‌ടര്‍ ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ഐഎഎസ് ചുമതലയേറ്റു. 2010 ബാച്ചിലെ 68ാം റാങ്ക് ഹോൾഡർ ആയ ഭണ്ഡാരി സ്വാഗത് 2021 മുതൽ കാസർകോടിന്‍റെ ആദ്യ വനിത കലക്‌ടര്‍ ആയി സേവനം ചെയ്‌തുവരികയായിരുന്നു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്‌ടർ, കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വർഗ വകുപ്പ് ഡയറക്‌ടർ, ലോട്ടറി വകുപ്പ് ഡയറക്‌ടര്‍, ഫോർട്ട് കൊച്ചി സബ്‌കലക്‌ടര്‍ എന്നീ ചുമതലകളും ഭണ്ഡാരി സ്വാഗത് നിർവഹിച്ചിട്ടുണ്ട്. അതിനിടെ കെ ഇമ്പശേഖര്‍ ഐഎഎസ് കാസര്‍കോട് ജില്ല കലക്‌ടറായി ചുമതലയേറ്റു.
വാട്ടർ അതോറിറ്റി എംഡിയായി ചുമതലയേറ്റ് മുന്‍ കാസര്‍കോട് കലക്‌ടര്‍ ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ഐഎഎസ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
2010 ബാച്ചിലെ 68ാം റാങ്ക് ഹോൾഡർ ആയ ഭണ്ഡാരി സ്വാഗത് 2021 മുതൽ കാസർകോടിന്‍റെ ആദ്യ വനിത കലക്‌ടര്‍ ആയി സേവനം ചെയ്‌തുവരികയായിരുന്നു
![വാട്ടർ അതോറിറ്റി എംഡിയായി ചുമതലയേറ്റ് മുന്‍ കാസര്‍കോട് കലക്‌ടര്‍ ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ഐഎഎസ് kerala water authority md Bhandari Swagat Ranveercha Bhandari Swagat Ranveercha ias kasargode collector first kasargode women collector കേരള വാട്ടർ അതോറിറ്റി എംഡി ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് കാസര്‍കോട് കാസർകോടിന്‍റെ ആദ്യ വനിത കലക്‌ടര്‍ കേരള വാട്ടർ അതോറിറ്റി തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/1200-675-18452926-thumbnail-16x9-ksdf.jpg)
കേരള വാട്ടർ അതോറിറ്റി എംഡിയായി കാസര്‍കോട് കലക്‌ടര്‍ ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ഐഎഎസ് ചുമതലയേറ്റു
മഹാരാഷ്‌ട്ര സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്‌സിറ്റി സ്‌റ്റീഫൻ എം റോസ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ മാസ്‌റ്റര്‍ ബിരുദവും മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങില്‍ ബിരുദവും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ മാസ്‌റ്റർ ബിരുദവും നേടിയിട്ടുണ്ട്. അതേസമയം വാട്ടർ അതോറിറ്റി മുൻ എംഡി വെങ്കിടേശപതി, മിനിസ്ട്രി ഓഫ് പോർട്‌സിന് കീഴിൽ ഷിപ്പിങ് ആൻഡ് ഇൻ ലാൻഡ് ഡയറക്‌ടറായി ചുമതലയേറ്റു.