കാസര്‍കോഡ് വെള്ളരിക്കുണ്ടിൽ ബിവറേജസിന്‍റെ മദ്യവില്‍പ്പന ശാലയില്‍ തീപിടിത്തം. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഷോപ്പിൽ തീ പടര്‍ന്നത്. തീപിടപത്തത്തിൽ കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.
കാസര്‍കോട് മദ്യവില്‍പ്പനശാലയില്‍ തീപിടിത്തം - മദ്യവില്‍പ്പന ശാല
ബിവറേജസില്‍ ഉണ്ടായിരുന്ന മദ്യം പൂര്‍ണ്ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
![കാസര്‍കോട് മദ്യവില്‍പ്പനശാലയില്‍ തീപിടിത്തം](https://etvbharatimages.akamaized.net/etvbharat/images/768-512-2598376-138-f87377fc-2974-4c26-bcf6-3d1b2200bb6c.jpg)
പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട് പെരിങ്ങോം എന്നിവിടങ്ങിളിലെ രണ്ട് യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീ പൂര്‍ണ്ണമായി അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Last Updated : Mar 4, 2019, 10:01 AM IST