കാസര്‍കോട്:രാജ്യത്തെ മികച്ച ജില്ല കലക്ടറെ കണ്ടെത്താനുള്ള അവസാനഘട്ട മൂല്യനിർണയത്തിൽ കാസർകോട് കലക്ടർ ഡോ. ഡി സജിത് ബാബുവും. രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 12 കലക്ടർമാരാണ് പ്രധാനമന്ത്രിയുടെ മികച്ച കലക്ടർ അവാർഡിന്‍റെ അവസാനപാദ മത്സരത്തിലുള്ളത്. കേരളം, കർണാടക, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും ഈ പട്ടികയില്‍ ഇടം നേടിയ ഏക കലക്ടറാണ് ഡോ. ഡി സജിത് ബാബു.
രാജ്യത്തെ മികച്ച കലക്ടറെ തെരഞ്ഞെടുക്കാനുള്ള പട്ടികയില്‍ കാസര്‍കോട് കലക്ടറും - collector
11 സംസ്ഥാനങ്ങളിലെ 12 കലക്ടർമാരാണ് പ്രധാനമന്ത്രിയുടെ മികച്ച കലക്ടർ അവാർഡിന്‍റെ അവസാനപാദ മത്സരത്തിലുള്ളത്.

മൂന്ന് ദിവസത്തിനകം ജേതാക്കളെ പ്രഖ്യാപിക്കും. ‘പൊതുജനങ്ങൾക്കുള്ള സേവനം മെച്ചപ്പെടുത്തലും പരാതികൾ പരിഹരിക്കലും’ എന്ന വിഷയത്തിൽ നടന്ന വീഡിയോ കോൺഫറൻസിൽ ഡി സജിത് ബാബു പവർ പോയന്‍റ് പ്രസന്‍റേഷൻ അവതരിപ്പിച്ചു. വിദഗ്‌ധ സമിതി ഇക്കാര്യങ്ങൾ പഠിച്ച് ഫലം പ്രഖ്യാപിക്കും. ഫയൽ നീക്കം, നികുതിപിരിവ്, പരാതി പരിഹാര അദാലത്ത്, പഞ്ചായത്തുകളിലെ സന്ദർശനം തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ ജനക്ഷേമകരമായ ഇടപെടലാണ് ഡോ. ഡി സജിത്‌ബാബുവിന് നേട്ടമായത്. ഇതുസംബന്ധിച്ച അനുഭവങ്ങൾ, കലക്ടർ വീഡിയോ കോൺഫറൻസിൽ വിദഗ്‌ധരുമായി പങ്കിട്ടു.
വെസ്‌റ്റ് ഗോദാവരി (ആന്ധ്ര), തവാങ് (അരുണാചൽ പ്രദേശ്), നവാഡ (ബിഹാർ), യമുനാ നഗർ, മഹേന്ദ്ര ഗഡ് (ബിഹാർ), ഗന്ധർബാൽ (ജമ്മു കശ്‌മീർ), പർബാനി (മഹാരാഷ്ട്ര), ജലന്ധർ (പഞ്ചാബ്), സിറോഹി (രാജസ്ഥാൻ), സിർസില (തെലങ്കാന), ജാൻസി (യുപി) ജില്ലകളിലെ കലക്ടർമാരും അവസാന റൗണ്ടിലുണ്ട്.
TAGGED:
collector