കാസർകോട്: ലോകത്തിലെ വേഗമേറിയ വാക്‌സിനേഷൻ യജ്ഞത്തിലൂടെ 100 കോടി ഡോസ് വാക്‌സിൻ കുത്തിവച്ചതിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി കേന്ദ്ര പുരാവസ്‌തു വകുപ്പ്. ബേക്കൽ കോട്ടയിൽ മൂവർണ വെളിച്ച വിതാനമൊരുക്കിയാണ് മുന്നണിപ്പോരാളികൾക്ക് ആദരവ് നൽകിയത്.
കൊവിഡ് മുന്നണിപ്പോരാളികൾക്ക് ആദരവ്; ബേക്കൽ കോട്ട ദീപാലങ്കൃതം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച രാജ്യത്തെ 100 ചരിത്ര സ്‌മാരകങ്ങളിൽ ആണ് ദേശിയ പതാകയുടെ നിറങ്ങൾ കൊണ്ടുള്ള വെളിച്ച വിതാനമൊരുക്കിയത്. സംസ്ഥാനത്ത് ബേക്കലിന് പുറമെ കണ്ണൂർ കോട്ടയിലും വിനോദ സഞ്ചാരികളെ ആകർഷിക്കും വിധം വെളിച്ച വിതാനമൊരുക്കി.
ജനതയെയാകെ ആശങ്കയിൽ നിർത്തിയ പകർച്ച വ്യാധിക്കെതിരായി വെല്ലുവിളികളെ അതിജീവിച്ചു പോരാടിയവരാണ് ആരോഗ്യപ്രവർത്തകരും ശുചീകരണ തൊഴിലാളികളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ. കൊവിഡ് വാക്‌സിൻ കുത്തിവെയ്‌പ് ആരംഭിച്ച് വേഗത്തിൽ 100 കോടിയിലേക്ക് എത്തിയപ്പോൾ ചരിത്രത്തിന്‍റെ ഭാഗമാകുകയാണ് വാക്‌സിനേഷൻ യജ്ഞമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.
Also Read: നിർണായക നേട്ടം; 94 ശതമാനം പിന്നിട്ട് സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍