കേരളം

kerala

ETV Bharat / state

ബേക്കൽ ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിനെതിരെ അഴിമതി ആരോപണം; അന്വേഷണം - അഴിമതി ആരോപണം

bekal beach fest issue :അഴിമതി ആരോപണത്തെ തുടർന്ന് ബേക്കൽ ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ ഒന്നാം പതിപ്പിനെതിരെ അന്വേഷണം ആരംഭിച്ച് ടൂറിസം വകുപ്പ്

bekal beach fest issue  Tourism department  അഴിമതി ആരോപണം  ടൂറിസം വകുപ്പ് അന്വേഷണം
bekal beach fest

By ETV Bharat Kerala Team

Published : Jan 12, 2024, 12:22 PM IST

Updated : Jan 12, 2024, 12:54 PM IST

അഴിമതി ആരോപണത്തെ കുറിച്ച് ബി.പി. പ്രദീപ് കുമാർ

കാസർകോട് : അഴിമതി പരാതികളിൽ ബേക്കൽ ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ ഒന്നാം പതിപ്പിനെതിരെ ടൂറിസം വകുപ്പിന്‍റെ അന്വേഷണം (Case against bekal beach fest). ടിക്കറ്റ് വിൽപ്പനയുടെ കണക്കിലും, ടെൻഡർ നടപടികളിലും അഴിമതി നടന്നുവെന്നാണ് ആരോപണം. അന്വേഷണ റിപ്പോർട്ട് ടൂറിസം സെക്രട്ടറിക്ക് സമർപ്പിക്കും. ടൂറിസം അഡീഷണൽ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.

ബേക്കലിലെ ബിആർഡിസി ഓഫീസിലെത്തി പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചു. സി.എച്ച് കുഞ്ഞമ്പു എംഎൽഎ ആയിരുന്നു സംഘാടക സമിതി ചെയർമാൻ. സംഭവത്തിൽ അഴിമതി ആരോപണങ്ങളുന്നയിച്ച കോൺഗ്രസ് നേതാവിൽ നിന്ന് വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു (Tourism department). വകുപ്പുതല അന്വേഷണത്തിന് ചുമതലപ്പെടുത്തിയ സംഘം ഒന്നാം ബേക്കൽ ബീച്ച് ഫെസ്റ്റിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പരാതിക്കാരൻ തെളിവ് നൽകിയശേഷം ആരോപിച്ചു.

യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്‍റ് ബി.പി. പ്രദീപ് കുമാറാണ് പരാതി നൽകിയത്. വകുപ്പുതല അന്വേഷണത്തിന് ചുമതലപ്പെടുത്തിയ സംഘം ഒന്നാം ബേക്കൽ ബീച്ച് ഫെസ്റ്റിനെ വെള്ളപൂശുക മാത്രമാണ് ചെയ്‌തതെന്നും വിജിലൻസിന് (Vigilance) നൽകിയ പരാതി സർക്കാർ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും പരാതിക്കാരൻ ആരോപിച്ചു. കാസർകോട് സർക്കാർ അതിഥി മന്ദിരത്തിലേക്ക് വിളിച്ചുവരുത്തിയാണ് പ്രദീപ് കുമാറിൽ നിന്ന് മൊഴിയെടുത്തത്.

2022 ഡിസംബർ 24 മുതലാണ് ഒന്നാം ബേക്കൽ ഫെസ്റ്റ് നടത്തിരുന്നത്. 10 ദിവസം ആയിരുന്നു ഫെസ്റ്റ്. രണ്ടാം ബീച്ച് ഫെസ്റ്റ് കഴിഞ്ഞ ഡിസംബർ മുതൽ നടന്നിരുന്നു. ഇതിനെതിരെയും അഴിമതി ആരോപണങ്ങൾ ഉയരുന്നുണ്ട്. നിയമപരമായ ടെന്‍ഡര്‍ പോലുമില്ലാതെയാണ് സ്റ്റാളുകള്‍ നല്‍കിയതെന്ന് കാസർകോട് ഡിസിസി പ്രസിഡന്‍റ് ആരോപിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ഫെസ്റ്റിവലിനെതിരെ ഹാഷ്‌ടാഗ് കാമ്പയിനും നടത്തിരുന്നു. ജനകീയ കമ്മിറ്റിയാണ് ഫെസ്റ്റിവല്‍ നടത്തുന്നത് എന്ന് പറയുന്നതില്‍ അവ്യക്തതയുണ്ടെന്നും വരവ് ചെലവ് കണക്കുകൾ പുറത്ത് വരില്ലെന്നും ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസല്‍ ആരോപിച്ചിരുന്നു. അതേ സമയം ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്നാണ് സംഘാടകരുടെ വിശദീകരണം.
Also Read:എൻ്റോസൾഫാൻ പുരനധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഭോപ്പാലിൽ നിന്നുള്ള സംഘം കാസർകോട്‌

Last Updated : Jan 12, 2024, 12:54 PM IST

ABOUT THE AUTHOR

...view details