ആറു ലക്ഷം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
122 കിലോയുടെ അഞ്ച് ചാക്ക് ഹാന്‍സ്, 78 കിലോ ബാവല, 42 കിലോ കൂള്‍ ലിപ്‌സ് എന്നിവയാണ് പിടിച്ചെടുത്തത്
കാസർകോട് : കുമ്പളയില്‍ ആറു ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ ജി എസ് ടി ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. അരിയും മുളകും കയറ്റിപോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. മംഗളൂരുവിലെ ബന്തറിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു ഈ ലോറി. 122 കിലോയുടെ അഞ്ച് ചാക്ക് ഹാന്‍സ്, 78 കിലോ ബാവല, 42 കിലോ കൂള്‍ ലിപ്‌സ് എന്നീ നിരോധിത ഉത്പന്നങ്ങള്‍ ആണ് പിടിച്ചെടുത്തത്. ഉത്പന്നങ്ങള്‍ നിയമ നടപടികള്‍ക്കായി കുമ്പള എക്സൈസിന് കൈമാറി