കാസർകോട്: 43 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നു. ഐ.ബി ഉദ്യോഗസ്ഥര്‍ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തിങ്കളാഴ്ച രാത്രിയാണ് വിദ്യാനഗര്‍ ഗവൺമെന്‍റ് കോളജിന് സമീപത്ത് നിന്നും ബാഗില്‍ നിറച്ച് കൈമാറാന്‍ കൊണ്ടു വന്ന പഴയ 500 രൂപയുടെ നോട്ടുകള്‍ പിടികൂടിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും കൂടെയുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ രക്ഷപ്പെട്ടു.
നിരോധിത കറൻസി പിടികൂടിയ സംഭവം; കേന്ദ്ര ഏജൻസി അന്വേഷിക്കും - IB investigation
തിങ്കളാഴ്ച രാത്രിയാണ് വിദ്യാനഗര്‍ ഗവൺമെന്‍റ് കോളജിന് സമീപത്ത് നിന്നും ബാഗില്‍ നിറച്ച് കൈമാറാന്‍ കൊണ്ടു വന്ന പഴയ 500 രൂപയുടെ നോട്ടുകള്‍ പിടികൂടിയത്.
നിരോധിത കറൻസി പിടികൂടിയ സംഭവം; കേന്ദ്ര ഏജൻസിയും അന്വേഷിക്കും
അണങ്കൂര്‍ സ്വദേശി സലീമടക്കമുള്ള രണ്ട് പേരാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നിരോധിത കറന്‍സികള്‍ കൊണ്ടുവന്നത് സലീമിന്‍റെ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ഗോവയില്‍ ഒന്നരക്കോടിയോളം രൂപയുടെ നിരോധിത കറന്‍സികളുമായി സലീം അടക്കമുള്ള അഞ്ച് കാസര്‍കോട് സ്വദേശികളെ ഗോവ പൊലീസ് പിടികൂടിയിരുന്നു. നിരോധിത കറന്‍സികള്‍ കടത്തുന്നതിനായി ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.