കേരളം

kerala

ETV Bharat / state

നവജാത ശിശുവിന്‍റെ മരണം; മാതാവ് അറസ്റ്റിൽ - badiyadukka

ഷാഹിനയെ ബദിയടുക്ക പൊലീസാണ് അറസ്റ്റ് ചെയ്‌തത്.

നവജാത ശിശുവിന്‍റെ മരണം  മാതാവ് അറസ്റ്റിൽ  ഷാഹിന  നവജാത ശിശു  badiyadukka child murder  badiyadukka  Mother arrested
നവജാത ശിശുവിന്‍റെ മരണം; മാതാവ് അറസ്റ്റിൽ

By

Published : Jan 7, 2021, 11:28 AM IST

Updated : Jan 7, 2021, 2:08 PM IST

കാസർകോട്: കാസർക്കോട് ബദിയടുക്കയിൽ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഡിസംബർ 15ന് ഭർതൃ വീട്ടിൽ വെച്ചാണ് സംഭവം. ജനിച്ചയുടൻ പെൺകുഞ്ഞിന്‍റെ കഴുത്തിൽ വയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. ഷാഹിന ഗർഭിണിയായ വിവരം ഭർത്താവ് ഷാഫിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല. കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ട ഷാഹിനയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് ഗർഭിണി ആയിരുന്നുവെന്നും പ്രസവം കഴിഞ്ഞെന്നും വീട്ടുകാർ അറിയുന്നത്. പിന്നീട് വീട്ടിൽ നടത്തിയ തെരച്ചിലിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കഴുത്തിൽ ഇയർ ഫോൺ വയർ കുരുക്കിയ നിലയിൽ ആയിരുന്നു മൃതദേഹം.

നവജാത ശിശുവിന്‍റെ മരണം; മാതാവ് അറസ്റ്റിൽ

പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് മരണം നടന്നതെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് 22 ദിവസത്തിന് ശേഷം ഷാഹിന പിടിയിലാകുന്നത്. ആദ്യത്തെ കുഞ്ഞ് ജനിച്ച് മൂന്ന് മാസം തികയുമ്പോഴേക്കും വീണ്ടും ഗർഭം ധരിച്ചതാണ് ക്രൂര കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് ഷാഹിന മൊഴി നൽകിയത്. ഷാഹിനയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

നവജാത ശിശുവിന്‍റെ മരണം; മാതാവ് അറസ്റ്റിൽ
Last Updated : Jan 7, 2021, 2:08 PM IST

ABOUT THE AUTHOR

...view details