അഞ്ച് മാസം പ്രായമായ കുഞ്ഞ് ഉറക്കത്തിനിടെ മരിച്ചു - baby death in kasagod
കുമ്പള ആരിക്കാടി ബംബ്രാണ കുദിർ ഹൗസിലെ മുഹമ്മദ് റഫീഖിന്‍റെയും സഫ്‌നാസിന്‍റെയും മകൻ ജാഫർ മുഹമ്മദ് സഫീർ ആണ് മരിച്ചത്.
അഞ്ച് മാസം പ്രായമായ കുഞ്ഞ് ഉറക്കത്തിനിടെ മരിച്ചു
കാസര്‍കോട് : കുമ്പളയില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞ് ഉറക്കത്തിനിടെ മരിച്ചു. കുമ്പള ആരിക്കാടി ബംബ്രാണ കുദിർ ഹൗസിലെ മുഹമ്മദ് റഫീഖിന്‍റെയും സഫ്‌നാസിന്‍റെയും മകൻ ജാഫർ മുഹമ്മദ് സഫീർ ആണ് മരിച്ചത്. രാവിലെ ഉറക്കമെഴുന്നേറ്റ കുട്ടിയെ ഒമ്പത് മണിയോടെ വീണ്ടും ഉറക്കാൻ കിടത്തുകയായിരുന്നു. പിന്നീട് നോക്കിയപ്പോൾ അനക്കമുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ബംബ്രാണ വായൽ ജുമാ മസ്ജിദിൽ ഖബറടക്കി.