കേരളം

kerala

ETV Bharat / state

മുസ്‌ലിം ലീഗ് പരിപാടിക്കിടെ പടക്കം പൊട്ടിച്ചു; ചോദ്യം ചെയ്‌ത കുടുംബത്തെ ആക്രമിച്ചു

കാസര്‍കോട് കാഞ്ഞങ്ങാട് മുസ്‌ലിംലീഗ് പരിപാടിക്ക് സമീപം റോഡിലൂടെ സഞ്ചരിച്ച കാറിന് നേരെ പടക്കം തെറിച്ചുവീണത് ചൊദ്യം ചെയ്‌തതോടെ കുടുംബത്തിന് നേരെ പ്രവര്‍ത്തകരുടെ ആക്രമണം

Attack over Family  Attack over Family passes near  Muslim League programme  Muslim League  Kasaragod Kanhangad  മുസ്‌ലിംലീഗ് പരിപാടി  മുസ്‌ലിംലീഗ്  റോഡിലൂടെ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം  കുടുംബത്തിന് നേരെ ആക്രമണം  പടക്കം തെറിച്ചുവീണതിനെ ചൊല്ലി  കാസര്‍കോട് കാഞ്ഞങ്ങാട്  കാസര്‍കോട്  പ്രവര്‍ത്തകരുടെ ആക്രമണം
മുസ്‌ലിംലീഗ് പരിപാടിക്ക് സമീപം റോഡിലൂടെ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം

By

Published : Mar 6, 2023, 11:03 PM IST

മുസ്‌ലിംലീഗ് പരിപാടിക്കിടെ വഴിയെ സഞ്ചരിച്ചയാള്‍ക്ക് നേരെ ആക്രമണം

കാസർകോട്: കാഞ്ഞങ്ങാട് മുസ്‌ലിം ലീഗ് പരിപാടിക്കിടെ സമീപത്തെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ബേക്കൽ സ്വദേശി സലീമിന്‍റെ കുടുംബമാണ് ആക്രമണത്തിനിരയായത്. മുസ്‌ലിംലീഗ് നേതാവ് കെ.എം ഷാജി പങ്കെടുത്ത പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്.

തെക്കേപ്പുറം ശാഖ സമ്മേളനത്തിനിടെയാണ് സമീപത്തെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. പരിപാടിയുടെ ഭാഗമായി പൊട്ടിച്ച പടക്കം ബേക്കൽ സ്വദേശി സലീമും കുടുംബവും സഞ്ചരിച്ച കാറിലേക്ക് തെറിച്ചു വീണു. ഇത് ചോദ്യം ചെയ്‌തതാണ് മുസ്‌ലിം ലീഗ് പ്രവർത്തകരെ പ്രകോപിതരാക്കിയത്. സലീമിനെ കാറിൽ നിന്ന് ഇറക്കി മർദിച്ചുവെന്നാണ് പരാതി.

ഉമ്മയെ ആശുപത്രിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും ഇതിനിടയിലാണ് അക്രമം ഉണ്ടായതെന്നും സലീം പറഞ്ഞു. പരിപാടിക്ക് സുരക്ഷയൊരുക്കാനെത്തിയ പൊലീസിന്‍റെ സാനിധ്യത്തിലായിരുന്നു മുസ്‌ലിം ലീഗ് പ്രവർത്തകരുടെ അതിക്രമം. സംഭവത്തിൽ സലീം ഹോസ്‌ദുർഗ് പൊലീസിൽ പരാതി നൽകി.

ABOUT THE AUTHOR

...view details