കാസർകോട്:സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട്ടെ അപ്‌സര ലോഡ്‌ജിലാണ് ഇയാളെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ഇയാൾ ഇവിടെ മറ്റൊരു പേരിൽ താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കടുത്തുരുത്തി സ്വദേശി ആതിരയുടെ മരണം: പ്രതി അരുണ്‍ വിദ്യാധരൻ ആത്മഹത്യ ചെയ്‌ത നിലയിൽ
കാസർകോട് കാഞ്ഞങ്ങാട്ടെ അപ്‌സര ലോഡ്‌ജിലാണ് അരുണ്‍ വിദ്യാധരനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്
ലോഡ്‌ജിൽ നിന്ന് അരുൺ വിദ്യാധരന്‍റെ തിരിച്ചറിയൽ രേഖ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഹോസ്‌ദുർഗ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിക്ക് വേണ്ടി പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടിസ് അടക്കം പുറപ്പെടുവിച്ചിരുന്നു.
കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയായ വി എം ആതിരയെ തിങ്കളാഴ്‌ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുൻ സുഹൃത്തായിരുന്ന കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ നിരന്തരം സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു യുവതിയുടെ ആത്മഹത്യ.