കാസര്‍കോട്: അർജന്‍റീന ഉറപ്പായും ജയിക്കും.. മെസി ഹാട്രിക് അടിക്കും.. കുട്ടി ആരാധകന്റെ വാക്കുകളാണിത്.. ഇതിലെന്താ ഇത്ര പുതുമ എന്നാണ് ചോദ്യമെങ്കിൽ കഴിഞ്ഞ ദിവസം സൗദി അറേബ്യയോട് അർജന്‍റീന പരാജയപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ കളിയാക്കൽ ഏറ്റുവാങ്ങിയ ആരാധകനാണ് കാസർകോട്ടെ നിബ്രാസ്.
പരിഹാസങ്ങൾക്ക് കരഞ്ഞുകൊണ്ട് മറുപടി പറയുന്ന നിബ്രാസിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. അന്ന് കരഞ്ഞു കൊണ്ടാണ് മറുപടിയെങ്കിൽ ഇന്ന് ചിരിച്ചുകൊണ്ടാകും മറുപടിയെന്ന് ഈ കുട്ടി ആരാധകൻ പറയുന്നു.