കാസർകോട്: മോദി വിരോധവുമായി നടന്ന് പ്രധാനമന്ത്രിയെ നിരന്തരമായി അധിക്ഷേപിച്ച് കേരളത്തിന്‍റെ അന്തസ് കെടുത്തരുതെന്ന് എ പി അബ്ദുള്ളക്കുട്ടി. കോണ്‍ഗ്രസിൽ നിന്നും പുറത്താക്കിയ പാർട്ടി നടപടിയിലാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. താൻ അധികാര മോഹിയല്ലെന്നും, വികസനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്‍റെ അന്തസ് കെടുത്തരുതെരുതെന്ന് എ പി അബ്ദുള്ളക്കുട്ടി - abusing pm
"അധികാര മോഹിയല്ല, വികസനം മാത്രമാണ് ലക്ഷ്യം" കോണ്‍ഗ്രസിൽ നിന്നും പുറത്താക്കിയ പാർട്ടി നടപടിയിൽ പ്രതികരിച്ച് എ പി അബ്ദുള്ളക്കുട്ടി
![കേരളത്തിന്‍റെ അന്തസ് കെടുത്തരുതെരുതെന്ന് എ പി അബ്ദുള്ളക്കുട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3456226-573-3456226-1559555842056.jpg)
നരേന്ദ്രമോദിയെ സ്തുതിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടും ഇതുവരെയും നൽകാത്ത സാഹചര്യത്തിലാണ് പാർട്ടി നടപടി. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം.
പാര്‍ട്ടിയുടെ അന്തസിനെയും അച്ചടക്കത്തിനെയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുകയും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ അവഹേളിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
നരേന്ദ്രമോദിയുടെ വികസന അജണ്ടക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മോദിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സമാന പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ അബ്ദുള്ളക്കുട്ടിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.