കേരളം

kerala

ETV Bharat / state

കാസര്‍കോട്ടെ അതിര്‍ത്തി റോഡുകളിൽ ആന്‍റിജന്‍ ടെസ്റ്റിന് സൗകര്യമൊരുക്കും - കാസര്‍കോട് അതിര്‍ത്തി

രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ആന്‍റിജന്‍ പരിശോധനാ സൗകര്യം ഉണ്ടായിരിക്കും.

covid  കാസര്‍കോട്  kasargod  kasargod border  antigen test  antigen test  facilities  അതിര്‍ത്തി റോഡുകൾ  ആന്‍റിജന്‍ ടെസ്റ്റ്  ആന്‍റിജന്‍ പരിശോധന  കാസര്‍കോട് അതിര്‍ത്തി  കൊവിഡ്
കാസര്‍കോട്ടെ അതിര്‍ത്തി റോഡുകളിൽ ആന്‍റിജന്‍ ടെസ്റ്റിന് സൗകര്യമൊരുക്കും

By

Published : Oct 31, 2020, 2:01 PM IST

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്കുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ ആന്‍റിജന്‍ ടെസ്റ്റിന് സൗകര്യമൊരുക്കും. ജില്ലാകലക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ കോര്‍ കമ്മിറ്റിയുടെതാണ് തീരുമാനം.

ദേശീയപാതയില്‍ തലപ്പാടി ചെക്ക് പോസ്റ്റ്, അഡ്കസ്ഥല- അഡ്യനടുക്ക റോഡ്, സംസ്ഥാന പാതയില്‍ ആദൂര്‍ - കൊട്ട്യാടി- സുള്ള്യ, പാണത്തൂര്‍ - ചെമ്പേരി - മടിക്കേരി, മാണിമൂല - സുള്ള്യ റോഡ് എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകൾ സജ്ജീകരിച്ചാണ് ഇതിനായി സൗകര്യം ഒരുക്കുക. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ആന്‍റിജന്‍ പരിശോധനാ സൗകര്യം ഉണ്ടായിരിക്കും. ഈ ചെക്ക് പോസ്റ്റുകളിലൂടെ വൈകുന്നേരം ആറു മണിക്ക് ശേഷം രാവിലെ ആറു മണി വരെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാർ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

എന്നാല്‍ ചികിത്സയ്‌ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ വേണ്ടി ദക്ഷിണ കന്നട ജില്ലയിലേക്ക് പോയി അന്നു തന്നെ മടങ്ങി വരുന്നവര്‍ക്കും, ദിവസേന യാത്ര ചെയ്യുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അതിര്‍ത്തിയിലെ ആന്‍റിജന്‍ പരിശോധനയോ ആവശ്യമില്ല. കര്‍ണാടകയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളിലേക്ക് മാത്രമായി അതിര്‍ത്തി കടന്ന് വരുന്നവരെ ഒരു രജിസ്ട്രേഷനും കൂടാതെ യാത്ര ചെയ്യാന്‍ അനുവദിക്കും. അവര്‍ പഞ്ചായത്തിന്‍റെ അതിര്‍ത്തി കടന്നു പോകുന്നില്ലയെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

റവന്യു, പോലീസ്, അധ്യാപകര്‍ എന്നിവര്‍ക്ക് പുറമേ ആരോഗ്യപ്രവര്‍ത്തകരെയും അഞ്ച് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിയോഗിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലല്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വാറന്‍റൈനില്‍ പോകുന്നതിന് ഓഫീസ് മേധാവികള്‍ ലീവ് അനുവദിക്കാന്‍ പാടില്ലയെന്നും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

ABOUT THE AUTHOR

...view details