കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലൂരുവിലുണ്ടായ പ്രതിഷേധത്തില്‍ മലയാളികള്‍ക്ക് മംഗലൂരു പൊലീസിന്‍റെ നോട്ടീസ്. ഡിസംബര്‍ പത്തൊമ്പതിനുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മലയാളികള്‍ക്ക് മംഗലൂരു പൊലീസിന്‍റെ നോട്ടീസ് - mangalore police sent notice to malayalis
ഡിസംബര്‍ 19ന് മംഗലൂരുവിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മലയാളികള്‍ക്ക് മംഗലൂരു പൊലീസിന്‍റെ നോട്ടീസ്
വിവിധ ദിവസങ്ങളിലായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. പ്രതിഷേധമുണ്ടായ ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അഡ്രസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് വിശദീകരണം. കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി മംഗലൂരുവില്‍ പോയവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മലയാളികള്‍ക്ക് മംഗലൂരു പൊലീസിന്‍റെ നോട്ടീസ്
Last Updated : Jan 19, 2020, 6:57 PM IST