കാസർകോട്: തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി എ.പി അബ്ദുൾ ഖാദർ (60) കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുൻപ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ബ്രയിൻ ട്യൂമർ ഓപ്പറേഷൻ കഴിഞ്ഞിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
തൃക്കരിപ്പൂരില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു - കാസർകോട്
രണ്ടാഴ്ച മുൻപ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ബ്രയിൻ ട്യൂമർ ഓപ്പറേഷൻ കഴിഞ്ഞിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
![തൃക്കരിപ്പൂരില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു Covid covid infection in Thrikkarippur elderly man തൃക്കരിപ്പൂര്‍ വയോധികന്‍ മരിച്ചു കാസർകോട് കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8291102-594-8291102-1596543191432.jpg)
തൃക്കരിപ്പൂരില്‍ കൊവിഡ ബാധിച്ച് വയോധികന്‍ മരിച്ചു
മരുമകനൊപ്പം ആശുപത്രിയിൽ നിന്നും മടങ്ങിയ ഖാദർ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടെ മരുമകന് കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെയാണ് ഇയാൾക്കും രോഗം സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടർന്ന് പരിയാരത്തേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെ മരിച്ചു.