കാസര്‍കോട്: പാതയോരങ്ങളില്‍ തണലൊരുക്കി തളങ്കര സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍. ഗ്രീന്‍ കാസര്‍കോട് എന്ന പദ്ധതിയിലൂടെയാണ് അലങ്കാര മരങ്ങളും തണല്‍ മരങ്ങളും പാതയോരങ്ങളിൽ വെച്ചു പിടിപ്പിക്കുന്നത്. മരം ഒരു വരം എന്ന സന്ദേശവുമായാണ് തളങ്കര മുസ്ലീം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1975 എസ്എസ്എല്‍സി ബാച്ച് പൂര്‍വ വിദ്യാര്‍ഥികള്‍ ഹരിതവല്‍കരണ പദ്ധതിയുമായി രംഗത്തെത്തിയത്. ദൃശ്യ ഭംഗിയുള്ളതും അധികം ഉയരത്തില്‍ വളരാത്തതുമായ രക്തചന്ദന തൈകളാണ് നട്ടുപിടിപ്പിച്ചത്. മാതൃ വിദ്യലയത്തില്‍ നിന്നും ആരംഭിച്ച പദ്ധതിയാണ് പാതയോരങ്ങളിലേക്ക് കൂടി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മ വ്യാപിപ്പിച്ചത്. കാസര്‍കോട്- കാഞ്ഞങ്ങാട് റോഡില്‍ പത്ത് കിലോമീറ്ററില്‍ മരത്തൈകള്‍ നട്ടു. തൈകളുടെ ദീര്‍ഘകാല പരിപാലനവും കൂട്ടായ്‌മ ഏറ്റെടുത്തു.
തളങ്കര സ്‌കൂളില്‍ രക്തചന്ദന സുഗന്ധം; മാതൃകയായി പൂര്‍വവിദ്യാര്‍ഥികള്‍ - തളങ്കര മുസ്ലീം ഹയര്‍സെക്കന്‍ഡറി സ്‌കൂൾ
ഭംഗിയുള്ളതും അധികം ഉയരത്തില്‍ വളരാത്തതുമായ രക്തചന്ദന തൈകളാണ് നട്ടുപിടിപ്പിച്ചത്
Alumni of Talangara School as a model in wood planting
കാസര്‍കോടിന്‍റെ സമീപ പ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരങ്ങളിലും ഹരിതവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മരത്തൈകള്‍ നടും. കാസര്‍കോട് ജില്ലാ കലക്‌ടര്‍ ഡോ. ഡി സജിത് ബാബു, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ പദ്ധതിക്ക് പിന്തുണയുമായി എത്തി.
Last Updated : Sep 3, 2019, 2:52 PM IST
TAGGED:
tree planting