കാസർകോട്: കാസര്‍കോട്ടെ കേന്ദ്ര സർവകലാശാലയിൽ അനധികൃത നിയമനമെന്ന് പരാതി. അസിസ്റ്റന്‍റ് പ്രൊഫസർ തസ്‌തികയിൽ യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് നിയമനം നടത്തിയതെന്നാണ് ഉദ്യോഗാർഥികള്‍ പരാതി ഉന്നയിക്കുന്നത്. യോഗ്യതയുള്ള നിരവധി പേരെ തഴഞ്ഞ് ഇന്‍റർവ്യൂ പാനൽ അനധികൃത നിയമനം നടത്തിയെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
റാങ്ക് ലിസ്റ്റിന്‍റെ പകര്‍പ്പ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ. 2010ൽ പുറത്തുവിട്ട യുജിസി ഉത്തരവ് അനുസരിച്ച് അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിന് പിഎച്ച്‌ഡിയോ നെറ്റ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്. പിഎച്ച്‌ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകാമെന്നും ഉത്തരവിൽ പറയുന്നു.
റാങ്ക് ലിസ്റ്റിന്‍റെ പകര്‍പ്പ് എന്നാൽ കേന്ദ്ര സർവകലാശാലയിൽ ജൂലൈ മാസം നടന്ന അസിസ്റ്റന്‍റ് പ്രൊഫസർ നിയമനങ്ങൾ യുജിസി ചട്ടങ്ങളുടെ പൂർണമായ ലംഘനമാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. വിവിധ വിഭാഗങ്ങളിലായി അപേക്ഷിച്ചവരിൽ പിഎച്ച്‌ഡി യോഗ്യതയുള്ള നിരവധി പേരുണ്ടായിരുന്നുവെങ്കിലും മാനദണ്ഡങ്ങൾ മറികടന്ന് യുജിസി നിഷ്‌കർഷിച്ച റിസർച്ച് സ്‌കോർ ഉൾപ്പെടെ പരിഗണിക്കാതെയാണ് നിയമനം നടത്തിയതെന്നും ഇവർ പറയുന്നു.
റാങ്ക് ലിസ്റ്റിന്‍റെ പകര്‍പ്പ് അതേസമയം, കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് 2019ൽ യുജിസി പുറത്തുവിട്ട സർക്കുലറിൽ നിയമനത്തിന് പിഎച്ച്‌ഡി ആവശ്യമില്ലെന്ന പരാമർശമുണ്ടെന്നാണ് സർവകലാശാലയുടെ വിശദീകരണം. വിസി ഉൾപ്പെടുന്ന ഇന്‍റർവ്യൂ പാനലിനാണ് നിയമനം നടത്താനുള്ള പൂർണ അവകാശം.
റാങ്ക് ലിസ്റ്റിന്‍റെ പകര്‍പ്പ് Also read: പ്രിയ വർഗീസിന്‍റെ സ്റ്റുഡന്‍റ്‌സ് സർവിസ് ഡയറക്‌ടർ നിയമനം ചട്ടവിരുദ്ധം; തെളിവുകൾ പുറത്തുവിട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ