കാസര്‍കോട്: ജില്ലയിൽ പുതിയതായി സ്ഥിരീകരിച്ച ആറ് കൊവിഡ് 19 പോസിറ്റീവ് കേസുകളിൽ എല്ലാവരും ദുബായിൽ നിന്നുമെത്തിയവര്‍. ആറ് പേരും പുരുഷന്മാരാണ്. ഉപ്പള, കുഡ്‌ലു, പൂച്ചക്കാട്, മൊഗ്രാൽ, കളനാട്, തളങ്കര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രോഗം സ്ഥിരീകരിച്ചവർ.
കാസര്‍കോട്ടെ പുതിയ ആറ് രോഗികളും ദുബായില്‍ നിന്നുമെത്തിയവര്‍ - kasargod covid
ഉപ്പള, കുഡ്‌ലു, പൂച്ചക്കാട്, മൊഗ്രാൽ, കളനാട്, തളങ്കര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രോഗം സ്ഥിരീകരിച്ചവർ.
കാസര്‍കോട്ടെ പുതിയ ആറ് രോഗികളും പുരുഷന്മാര്‍
ഇവരിൽ രണ്ട് പേർ ജനറൽ ആശുപത്രിയിലും നാല് പേര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലുമാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡിഎംഒ ഡോ.എ.വി.രാംദാസ് അറിയിച്ചു.