തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ 12 വര്‍ഷത്തെ ദേശീയ റെക്കോഡ് മറികടന്ന് അഖില രാജു. സീനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയിൽ 43.40 മീറ്റര്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കാസര്‍കോട് ചീമേനി എച്ച് എസ്‌എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി. 2010ലെ നീന എലിസബത്തിന്‍റെ 40.72 മീറ്റര്‍ റെക്കോഡാണ് അഖില മറികടന്നത്.
ഡിസ്‌കസ് ത്രോയില്‍ റെക്കോഡ് നേട്ടവുമായി അഖില രാജു
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഡിസ്‌കസ് ത്രോയില്‍ റെക്കോഡ് വിജയവുമായി കാസര്‍കോട് ചീമേനി എച്ച്‌എസ്‌എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി.
ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടി അഖില രാജു
മുൻ യൂണിവേഴ്‌സിറ്റി ചാമ്പ്യൻ കൂടിയായ രാജു പിഎമിന്‍റെയും സന്ധ്യയുടെയും മകളാണ് അഖില. കഴിഞ്ഞ നാല് വര്‍ഷമായുള്ള തുടര്‍ച്ചയായ പരിശീലനമാണ് വിജയം നേടാന്‍ കാരണമെന്ന് അഖില പറഞ്ഞു.