കേരളം

kerala

ETV Bharat / state

AKG Podothuruthi Boat Inauguration: വടക്കൻ കേരളത്തിലെ വള്ളംകളിയെ സ്നേഹിക്കുന്ന നാട്; പൊടോതുരുത്തിയിൽ ആവേശമായി ചുരുളൻ വള്ളം - കാസർകോട് പൊടോതുരുത്തിയിലെ ജനത

AKG Podothuruthi Boat: പൊടോതുരുത്തിയിൽ ആഘോഷമായി എകെജി ചുരുളൻ വള്ളം നീറ്റിലിറക്കി

boat inaguration  AKG Podothuruthi Boat  AKG Podothuruthi Boat Inauguration  Podothuruthi  പൊടോതുരുത്തി  വടക്കൻ കേരളത്തിലെ വള്ളംകളിയെ സ്നേഹിക്കുന്ന നാട്  പൊടോതുരുത്തിയിൽ ആവേശമായി ചുരുളൻ വള്ളം  ചുരുളൻ വള്ളം നീറ്റിലിറക്കി  എകെജി ചുരുളൻ വള്ളം നീറ്റിലിറക്കി  എകെജി ചുരുളൻ വള്ളം  വള്ളംകളി  Boat Inauguration  Boat race  കാസർകോട് പൊടോതുരുത്തിയിലെ ജനത  കാസർകോട് പൊടോതുരുത്തി
AKG Podothuruthi Boat Inauguration

By ETV Bharat Kerala Team

Published : Sep 7, 2023, 9:27 PM IST

പൊടോതുരുത്തിയിൽ ആഘോഷമായി എകെജി ചുരുളൻ വള്ളം നീറ്റിലിറക്കി

കാസർകോട്: കേരളത്തിൽ വള്ളംകളിയെന്ന് കേട്ടാൽ ഒരുപക്ഷേ ആദ്യം മനസിലേക്ക് ഓടിയെത്തുക നെഹ്‌റു ട്രോഫി വള്ളംകളിയാകും. പിന്നെ ആറന്മുള വള്ളം കളിയും. എന്നാൽ ആലപ്പുഴയിലും ആറന്മുളയിലും മാത്രമല്ല ഉത്തര കേരളത്തിലും വള്ളംകളിയെ നെഞ്ചോട് ചേർത്ത ജനതയുണ്ട്.

പേരുകേട്ട ഒട്ടനവധി വള്ളം കളി മത്സരങ്ങളിൽ എല്ലാം തന്നെ തുഴച്ചിൽകാരായെത്തിയ നിരവധി യുവാക്കൾ ഉണ്ട് ഇവിടെ. എന്നാൽ, വള്ളം കളി മത്സരങ്ങളുടെ ചരിത്രത്തിൽ എവിടെയും ഇവരുടെ പേരില്ല. പക്ഷേ, ഇപ്പോഴിതാ ആ ചരിത്രം മാറ്റി എഴുതാൻ ഒരുങ്ങുകയാണ് കാസർകോട് പൊടോതുരുത്തിയിലെ ജനത. ഇതിന്‍റെ ഭാഗമായി പൊടോതുരുത്തിയിൽ ആഘോഷമായി ചുരുളൻ വള്ളം നീറ്റിലിറക്കിയിരിക്കുകയാണ് (AKG Podothuruthi Boat Inauguration).

നാട്ടുകാർ ഒന്നിച്ച് ചേർന്ന് ആർപ്പ് വിളികളോടെയാണ് വള്ളം നീറ്റിൽ ഇറക്കിയത്. വടക്കൻ കേരളത്തിൽ വള്ളം കളിയെ ഇത്ര കണ്ട് സ്നേഹിച്ചൊരു നാടും വേറെയുണ്ടാകില്ല. ഈ തുരുത്തിന്‍റെ കൂട്ടായ്‌മയുടെ ഫലമാണ് പൊടോതുരുത്തി എകെജി ചുരുളൻ വള്ളം (AKG Podothuruthi Boat). വള്ളം കളി മത്സരങ്ങളിൽ പങ്കെടുക്കാനും കപ്പടിക്കാനുമായി 15 ലക്ഷം രൂപ മുടക്കിയാണ് ഇവർ ഈ ചുരുളൻ വള്ളം പണിതത്.

നെഹ്‌റു ട്രോഫി വള്ളം കളി ഉൾപ്പടെ നിരവധി വള്ളം കളി മത്സരങ്ങളിൽ തുഴയാൻ പോയ ഇവിടുത്തുകാർക്ക് എന്നും കപ്പുമായി മടങ്ങി വന്ന ചരിത്രമാണുള്ളത്. നിലവിൽ ഒരു ചുരുളൻ വള്ളമുണ്ടെങ്കിലും ഇത് പോരാതെ വന്നതോടെയാണ് രണ്ടാമതൊരെണ്ണം പണിയാൻ തീരുമാനിച്ചത്. വള്ളം നീരണിഞ്ഞതോടെ തങ്ങളുടെ സ്വന്തം ചുരുളൻ കപ്പുമായി വരുന്ന കാഴ്‌ച കാണാനുള്ള കാത്തിരിപ്പിലാണ് പൊടോതുരുത്തിയിലെ ജനങ്ങൾ.

എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് വളളം നീറ്റിലിറക്കിയത്. ചലച്ചിത്രതാരം പിപി കുഞ്ഞികൃഷ്‌ണൻ ചടങ്ങിൽ മുഖ്യാതിഥിയായി. പടന്ന ഓരിയിലെ നിർമാണ തൊഴിലാളികളായ ഗിരീശൻ, രാജേന്ദ്രൻ, പവിത്രൻ എന്നിവരുടെ നേതൃത്വത്തിലാണ് വള്ളം പണികഴിപ്പിച്ചത്.

മലബാറിൽ നടക്കുന്ന അഞ്ചോളം ജലോത്സവങ്ങളിൽ ഇനി ഈ ചുരുളൻ വള്ളമാണ് മാറ്റുരക്കുക. ധർമ്മടത്ത് ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഭാഗമായി നടക്കുന്ന മത്സരത്തിലാണ് പുതിയ വള്ളം ആദ്യമിറങ്ങുക. നിലവിൽ മഹാത്മാഗാന്ധി ട്രോഫിയുടേയും നിലമ്പൂർ ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെയും വിജയ കിരീടം നേടിയ എ കെ ജി പൊടോതുരുത്തി ബേപ്പൂർ ചാമ്പ്യൻസ് ബോട്ട് ലീഗിലെ രണ്ടാംസ്ഥാനക്കാരുമാണ്.

മലബാറിലെ ഏറ്റവും പഴക്കം ചെന്ന വള്ളംകളി നടക്കുന്നതും കാസര്‍കോടാണ്. നീലേശ്വരത്തിനടുത്ത് തേജസ്വിനി പുഴയില്‍ 1970 മുതല്‍ ഉത്തര മലബാര്‍ ജലോത്സവം നടന്നുവരുന്നുണ്ട്. ആദ്യകാലത്ത് തിരുവോണ ദിനത്തിൽ ആയിരുന്നു ഈ വള്ളം കളി നടത്തിയിരുന്നത്. പിന്നീട് ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിവസത്തിലേക്ക് അത് മാറ്റി.

അതേസമയം സംസ്ഥാന സര്‍ക്കാരിന്‍റെ സഹായത്തോടെ ജില്ല ഭരണകൂടമാണ് മഹാത്മാഗാന്ധി ട്രോഫി വള്ളം കളി നടത്തുന്നത്. ആദ്യകാലത്ത് പുരുഷന്മാരുടെ വള്ളം കളി മാത്രമേ പതിവുണ്ടായിരുന്നുള്ളു. പിന്നീട് സ്‌ത്രീകളും പുഴയിൽ തുഴയെറിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോകുന്ന കായലായിരുന്നു ആദ്യം വള്ളം കളിക്ക് ഉപയോഗിച്ചിരുന്നത്. 15 പേരടങ്ങുന്ന പുരുഷന്മാരുടെ വളളം കളി, 25 പേരുള്ള പുരുഷന്മാരുടെ വള്ളം കളി, 15 പേരുള്ള വനിതകളുടെ വള്ളം കളി എന്നി വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.

ABOUT THE AUTHOR

...view details