കാസർകോട്:ബഫർസോൺ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ നീക്കമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. സമരം കൊണ്ട് കാര്യമുണ്ടാകില്ലെന്ന് പ്രക്ഷോഭകർ ആലോചിക്കണം. പരാതിയുള്ളവർ നിലവിലെ സർക്കാർ സർവേയുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബഫർസോൺ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ നീക്കം: മന്ത്രി എ കെ ശശീന്ദ്രൻ
സർക്കാർ മാത്രം തീരുമാനിക്കേണ്ട വിഷയമാണെങ്കിൽ പ്രക്ഷോഭത്തിലൂടെ അതിനെ നേരിടാം. ഇത് കോടതിയിൽ തീർപ്പാക്കേണ്ട വിഷയമാണ്. അത് കർഷകരെ ബോധ്യപ്പെടുത്താതെ തെറ്റിദ്ധരിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ നീക്കമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ആരോപിച്ചു.
എ കെ ശശീന്ദ്രൻ
കൂട്ടുപുഴയിൽ കർണാടക ബഫർസോൺ രേഖപ്പെടുത്തിയ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു നടപടി ഉണ്ടായിട്ടില്ലെന്നാണ് കർണാടക അധികൃതർ അറിയിച്ചത്. സംഭവം സംബന്ധിച്ച് കണ്ണൂർ കലക്‌ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also read:ബഫർസോൺ: സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ