കാസർകോട്: കൊലപാതകങ്ങളുടെ പാപക്കറയിൽ മുങ്ങി നിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കാസർകോട് പെരിയയിൽ ശരത് ലാൽ-ക്യപേഷ് രക്തസാക്ഷി അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകത്തിന്‍റെ ഒന്നാം വാർഷികത്തിൽ കല്യാട്ടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും തുടങ്ങിയ സ്‌മൃതിയോടെയാണ് അനുസ്‌മരണ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. സിപിഎം കൊലപാതകികളെ രക്ഷിക്കാനുള്ള വെപ്രാളത്തിൽ ആണെന്നും ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണത്തിനെതിരെ പിണറായി സർക്കാർ നീങ്ങുന്നത് ഇതാണ് വ്യക്തമാക്കുന്നതാണെന്നും കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി.
സിപിഎം കൊലപാതകങ്ങളുടെ പാപക്കറയിൽ മുങ്ങി നിൽക്കുന്ന പാർട്ടി: കെ.സി.വേണുഗോപാൽ - കെ.സി.വേണുഗോപാൽ
ഇരട്ടക്കൊലപാതകത്തിൽ നിന്ന് സർക്കാരിനും സിപിഎമ്മിനും രക്ഷപ്പെടാനാകില്ലെന്നും ജനാധിപത്യത്തിന്‍റെ ബാലപാഠം ഉച്ചരിക്കാൻ കഴിയാത്ത വിധം സിപിഎം തരം താണിരിക്കുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
സിപിഎം കൊലപാതകങ്ങളുടെ പാപക്കറയിൽ മുങ്ങി നിൽക്കുന്ന പാർട്ടിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ
ഇരട്ടക്കൊലപാതകത്തിൽ നിന്നും സർക്കാരിനും സിപിഎമ്മിനും രക്ഷപ്പെടാനാകില്ലെന്നും ജനാധിപത്യത്തിന്‍റെ ബാലപാഠം ഉച്ചരിക്കാൻ കഴിയാത്ത വിധം സിപിഎം തരം താണിരിക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കളുടെ ശാപത്തിൽ നിന്നും സിപി എമ്മിന് മോചനമുണ്ടാകില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. അനുസ്‌മരണ യോഗത്തിൽ എംപിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, എം കെ രാഘവൻ, ഡിൻ കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിച്ചു.
Last Updated : Feb 17, 2020, 11:11 PM IST