കേരളം

kerala

ETV Bharat / state

ആരോഗ്യ മേഖലയില്‍ നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടും; അഹമ്മദ് ദേവര്‍കോവില്‍ - will take steps to expedite appointments

ടാറ്റ ആശൂപത്രി, കാസര്‍കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കുള്‍പ്പെടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ നിയമന ഉത്തരവ് കിട്ടിയിട്ടും കാസര്‍കോട്ടേക്ക് വരാന്‍ മടിക്കുന്ന സാഹചര്യം നിലവിലുണ്ട്

ആരോഗ്യമേഖല  നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടും  അഹമ്മദ് ദേവര്‍കോവില്‍  Ahmed Devarkovil  will take steps to expedite appointments  health sector
ആരോഗ്യമേഖലയില്‍ നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടും; അഹമ്മദ് ദേവര്‍കോവില്‍

By

Published : May 29, 2021, 5:05 PM IST

Updated : May 29, 2021, 5:26 PM IST

കാസർകോട്‌:ജില്ലയിലെ ആരോഗ്യ മേഖലയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ . ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിയമനങ്ങളുടെ കാര്യത്തില്‍ ആരോഗ്യവകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ടാറ്റ ആശൂപത്രി, കാസര്‍കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കുള്‍പ്പെടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ നിയമന ഉത്തരവ് കിട്ടിയിട്ടും കാസര്‍കോട്ടേക്ക് വരാന്‍ മടിക്കുന്ന സാഹചര്യം നിലവിലുണ്ട്.

ആരോഗ്യ മേഖലയില്‍ നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടും; അഹമ്മദ് ദേവര്‍കോവില്‍

മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും

ആരോഗ്യ മേഖലക്കൊപ്പം മറ്റു ഉദ്യോഗസ്ഥതലത്തിലും ഈ പ്രശ്‌നം ഉള്ളതായും ജില്ലയിലെ ജനപ്രതിനിധികള്‍ സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമത്തിനനുസരിച്ച് തീരുമാനങ്ങളുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ആണ് കാസര്‍കോട് നടക്കുന്നത്. ഇത് ഊര്‍ജിതമായി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണയും മന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്തിന് എയിംസ് ആശുപത്രി അനുവദിക്കുകയാണെങ്കില്‍ അത് കാസര്‍കോട് ലഭ്യമാക്കണമെന്ന് എംപിയും എംഎല്‍എമാരും യോഗത്തില്‍ ആവശ്യപ്പെട്ടു. ആംബുലന്‍സുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമായി എംപിയുടെയും എംഎല്‍എമാരുടെയും ഫണ്ടുകള്‍ വകയിരുത്തുമെങ്കിലും അത് ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ മന്ത്രി ഇടപെടണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ട്രോമാ കെയര്‍ സംവിധാനമൊരുക്കണമെന്നും മെഡിക്കല്‍ കോളജിന്‍റെ നിര്‍മാണം വേഗത്തിലാക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. മഞ്ചേശ്വരം മുതല്‍ മാട്ടൂല്‍ വരെയുള്ള തീരദേശത്ത് കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തീകരിച്ച് സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് എംപി നിവേദനം നല്‍കി.

ജില്ലയില്‍ ട്രോമാ കെയര്‍ സംവിധാനമൊരുക്കും

മഞ്ചേശ്വരം മേഖലയിലേക്ക് 108 ആംബുലന്‍സിന്‍റെ സേവനം ഉറപ്പുവരുത്തണമെന്നും ഇതിനൊപ്പം മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലേക്ക് നേരത്തെ അനുവദിക്കപ്പെട്ട ആംബുലന്‍സ് എത്തിക്കണമെന്നും എ.കെ.എം.അഷ്‌റഫ് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിലെ ആശുപത്രികളിലെ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വെന്റിലേറ്ററുകള്‍ എല്ലാം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മുന്തിയ പരിഗണന കൊടുക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. മഞ്ചേരി മാതൃകയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയെയും ടാറ്റ ആശുപത്രിയെയും യോജിപ്പിച്ചു കൊണ്ട് ജില്ലയിലെ രണ്ടാമത്തെ മെഡിക്കല്‍ കോളജായി ഉയര്‍ത്താമെന്ന നിര്‍ദ്ദേശം പരിഗണിക്കണമെന്നു സി.എച്ച് കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു.

ALSO READ: രാകേഷ് ടികായത്തിന് നേരെ വധ ഭീഷണി; എഞ്ചിനീയർ അറസ്റ്റിൽ

പത്ത്‌ കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് ആശുപത്രികളുണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു യോഗത്തെ അറിയിച്ചു. ജില്ലയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തണമെന്നും വര്‍ക്കിങ് അറേഞ്ച്‌മെന്റ്, ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകളില്‍ ജീവനക്കാര്‍ വേഗത്തില്‍ സ്ഥലം മാറിപ്പോകുന്നത് നിയന്ത്രിക്കണമെന്നും എം.രാജഗോപാലന്‍ എംഎല്‍എയും ആവശ്യപ്പെട്ടു.

Last Updated : May 29, 2021, 5:26 PM IST

ABOUT THE AUTHOR

...view details