കാസർകോട്:തൃക്കാക്കരതോൽവി അംഗീകരിക്കുന്നുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ല, മണ്ഡലം കമ്മിറ്റിയാണ്. വർഗീയ കക്ഷികൾ യു.ഡി.എഫിന് അനുകൂലമായി നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ കക്ഷികൾ യു.ഡി.എഫിന് അനുകൂലമായി: അഹമ്മദ് ദേവർകോവിൽ - വർഗീയ കക്ഷികൾ യുഡിഎഫിന് അനുകൂലമായി നിന്നുവെന്ന് അഹമ്മദ് ദേവർകോവിൽ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ തോൽവി സംബന്ധിച്ച് പരിശോധിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ
'തോൽവി അംഗീകരിക്കുന്നു'; വർഗീയ കക്ഷികൾ യു.ഡി.എഫിന് അനുകൂലമായി നിന്നുവെന്ന് അഹമ്മദ് ദേവർകോവിൽ
തോൽവി സംബന്ധിച്ച് പരിശോധിക്കുമെന്നും അഹമ്മദ് ദേവർകോവിൽ, കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കരയിലെ ആവേശപ്പോരിൽ യു.ഡി.എഫ് തരംഗം സൃഷ്‌ടിച്ചു. 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് മണ്ഡലം നിലനിർത്തി.
മണ്ഡലത്തിലെ മുൻഗാമികളായ ബെന്നി ബെഹ്‌നാനെയും, പി.ടി തോമസിനെയും മറികടന്നാണ് ഉമയുടെ ഉജ്ജ്വല വിജയം. 2011ൽ ബെന്നി ബെഹ്‌നാൻ 22406 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയപ്പോള്‍, 14329 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു 2021ൽ മണ്ഡലത്തിൽ പി.ടിയുടെ സമ്പാദ്യം.
Last Updated : Jun 3, 2022, 3:31 PM IST