കാസര്‍കോട്: കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് വനഭംഗി പകരാന്‍ മിയാവാക്കി വനവും ഗൃഹവനവും. കവിയും സ്വതന്ത്രസമര സേനാനിയുമായിരുന്ന ടിഎസ് തിരുമുമ്പിന്‍റെ ഭവനത്തോട് ചേര്‍ന്ന് 25 സെന്‍റ് ഭൂമിയിലാണ് മിയാവാക്കി വനവും ഗൃഹവനവും നിര്‍മിക്കുന്നത്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കാര്‍ഷിക സംസ്‌കൃതി പഠന കേന്ദ്രത്തോട് ചേര്‍ന്നാണ് ഈ സ്ഥലമുള്ളത്.
കാസര്‍കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ മിയാവാക്കി വനം നിര്‍മിക്കും - miyavakki forest
ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന വനമാണ് മിയാവാക്കി
പരിസ്ഥിതി പ്രവര്‍ത്തകനും പ്രാദേശിക കാര്‍ഷിക ശാസ്‌ത്രജ്ഞനുമായ ദിവാകരന്‍ നീലേശ്വരത്തിന്‍റെ സഹകരണത്തോടെയാണ് കാര്‍ഷിക ഗവേഷണ കേന്ദ്രം ക്യാമ്പസില്‍ അറുന്നൂറോളം വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്നത്. ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്‌ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞന്‍ പ്രഫ.അക്കിര മിയാവാക്കി 1970ല്‍ വികസിപ്പിച്ചെടുത്ത വനനിര്‍മാണ മാതൃകയാണിത്. കാലാവസ്ഥാവ്യതിയാനത്തെ തടയാന്‍ ഇത്തരം വനങ്ങള്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ ജീവനം, ഗൃഹ വനം പദ്ധതിയിലൂടെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി ലക്ഷക്കണക്കിന് മരത്തൈകളാണ് ദിവാകരന്‍ തന്‍റെ നഴ്‌സറിയില്‍ നിന്ന് സൗജന്യമായി നല്‍കിയത്. മൂന്ന് വര്‍ഷം കൊണ്ട് മരങ്ങള്‍ക്ക് 30 അടി ഉയരവും 20 വര്‍ഷത്തിനുള്ളില്‍ 100 വര്‍ഷം പഴക്കമുള്ള മരത്തിന്‍റെ രൂപവും മിയാവാക്കി മരങ്ങള്‍ക്ക് ഉണ്ടാകുമെന്നതാണ് പ്രത്യേകത. ഒരു ചതുരശ്ര മീറ്ററില്‍ അഞ്ചടി ആഴത്തില്‍ നാലു വീതം കുഴിയെടുത്ത് ചാണകവും ചകിരിച്ചോറും ഇട്ട് വൃക്ഷങ്ങളും ഔഷധസസ്യങ്ങളും കുറ്റിച്ചെടികളുമടക്കം അറുന്നൂറിലധികം മരങ്ങളാണ് ആദ്യഘട്ടത്തില്‍ മാത്രം ഇവിടെ നട്ടത്.