കാസർകോട് : കോടതി മുറികളിൽ പരസ്‌പരം പോരടിക്കുന്ന വനിത വക്കീലന്മാർ തനിമലയാളി മങ്കമാരായി തിരുവാതിരപ്പാട്ടിന്‍റെ താളത്തിനൊത്ത് കോടതിക്ക് മുന്നിൽ ചുവട് വച്ചു. കേസും കൂട്ടവുമായി കോടതി മുറ്റത്ത് എത്തിയവർക്ക് ഇതൊരു വേറിട്ട അനുഭവമായി. കോട്ടും ഗൗണുമൊക്കെയണിഞ്ഞ് നടക്കുന്ന വക്കീലന്മാരും ഗൗരവ സ്വഭാവം വിടാത്ത ജഡ്‌ജിമാരും മുണ്ടും ജുബ്ബയുമായി തിരുവാതിരപ്പാട്ടിന് താളമിട്ട് കോടതി മുറ്റത്തെത്തി.
വേറിട്ട അനുഭവമായി കാസര്‍കോട് വക്കീലന്മാരുടെ ഓണാഘോഷം - ഏറ്റവും പുതിയ വാര്‍ത്ത
കാസര്‍കോട് കോടതി മുറ്റത്ത് ഓണാഘോഷം സംഘടിപ്പിച്ച് വക്കീലന്‍മാര്‍
തിരുവാതിരപ്പാട്ടില്‍ ചുവടുവയ്‌ച്ച് അഭിഭാഷകര്‍; ഓണാഘോത്തിന്‍റെ ഭാഗമായി വര്‍ണാഭമായ കലാപരിപാടികള്‍
മാവേലിയായി വക്കീൽ എത്തിയതും ശ്രദ്ധേയമായി. കൊറോണ മഹാമാരിയ്‌ക്ക് ശേഷം ഇതാദ്യമായാണ് കോടതി മുറ്റത്ത് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണസദ്യയും, പാട്ടും, നൃത്തം, വടം വലി, ഓണപ്പാട്ട് തുടങ്ങിയവയുമായി വര്‍ണാഭമായിരുന്നു കോടതി ഓണം.
Last Updated : Sep 3, 2022, 10:21 PM IST