കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസ്; വിപിന്‍ ലാലിന് ഭീഷണി കത്ത് അയച്ചത് എറണാകുളത്ത് നിന്നും - treat letter was sent from ernakulam

സെപ്റ്റംബറിലാണ് മൂന്ന് കത്തുകള്‍ വിപിന്‍ ലാല്‍ ഇപ്പോള്‍ താമസിക്കുന്ന ബേക്കല്‍ മലാംകുന്നിലെ മേല്‍വിലാസത്തിലെത്തിയത്.

actress  കോഴിക്കോട്  actress attack  നടിയെ ആക്രമിച്ച കേസ്  കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ  dileep  treat letter was sent from ernakulam  ernakulam
നടിയെ ആക്രമിച്ച കേസ്; വിപിന്‍ ലാലിന് ഭീഷണിക്കത്ത് അയച്ചത് എറണാകുളത്ത് നിന്നും

By

Published : Nov 16, 2020, 11:47 AM IST

കാസർകോട്:നടിയെ ആക്രമിച്ച കേസിലെ സാക്ഷിക്കെതിരെ ഭീഷണി കത്ത് വന്നത് എറണാകുളത്ത് നിന്ന്. കോടതിയില്‍ മാപ്പ് സാക്ഷിയായ വിപിന്‍ ലാലിന് വന്ന കത്ത് പോസ്റ്റ് ചെയ്തത് ആലുവ, എറണാകുളം, കലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തി. സെപ്റ്റംബറിലാണ് മൂന്ന് കത്തുകള്‍ വിപിന്‍ ലാല്‍ ഇപ്പോള്‍ താമസിക്കുന്ന ബേക്കല്‍ മലാംകുന്നിലെ മേല്‍വിലാസത്തിലെത്തിയത്.

കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പി.എ പ്രദീപ് കോട്ടാത്തലയാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഫോണ്‍കോള്‍ വഴിയും കത്ത് വഴിയും നേരിട്ടും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പ്രദീപ് ബേക്കലില്‍ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഫോണ്‍കോള്‍ വഴി ഭീഷണിപ്പെടുത്തുന്നതിന് തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡാണ് ഉപയോഗിച്ചിരുന്നത്.

ABOUT THE AUTHOR

...view details