കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ പി.എ ഡിവൈ.എസ്.പി ഓഫിസിൽ ഹാജരായി. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ നിർദേശപ്രകാരമാണ് ഗണേഷ് കുമാറിന്‍റെ പിഎ പ്രദീപ്‌കുമാർ കാഞ്ഞങ്ങാട് സ്റ്റേഷനിൽ ഹാജരായത്.
കെ.ബി ഗണേഷ് കുമാറിന്‍റെ പി.എ പൊലീസിന് മുൻപിൽ ഹാജരായി - actress attck news
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് എംഎൽഎയുടെ പിഎയോട് ഹാജരാകാൻ നിർദേശിച്ചത്.
പിഎ പൊലീസിന് മുൻപിൽ ഹാജരായി
നേരത്തെ രണ്ട് ദിവസത്തിനകം പൊലീസിൽ ഹാജരാകണമെന്ന് കാണിച്ച് പ്രദീപ് കുമാറിന് നേരിട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സമയപരിധി അവസാനിച്ച ഘട്ടത്തിൽ പ്രദീപ്‌കുമാർ കോടതിയിൽ ജാമ്യാപേക്ഷ നൽകി. തുടർന്ന്, ഇന്ന് വരെ പ്രദീപിന്‍റെ അറസ്റ്റ് കോടതി തടയുകയും പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.