കേരളം

kerala

ETV Bharat / state

തളങ്കര കൊലപാതകം: തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ; കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ - സജിത്ത് മരണം

അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശി നസീർ; ഇരുവരും നിർമാണത്തൊഴിലാളികൾ

accused arrested in thalangara murder  accused arrested in thalangara murder case  thalangara murder case  accused arrested in thalangara murder case  തളങ്കര കൊലപാതകം  തളങ്കര കൊലപാതകക്കേസ് പ്രതി അറസ്റ്റിൽ  തിരുവന്തപുരം സ്വദേശി അറസ്റ്റിൽ  കാസർകോട്  കാസർകോട് കൊലപാതകം  തളങ്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  തളങ്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം  തളങ്കരയിൽ മരിച്ച യുവാവിനെ കണ്ടെത്തിയ സംഭവം  നിർമാണത്തൊഴിലാളി  നിർമ്മാണത്തൊഴിലാളി  സജിത്ത്  സജിത്ത് മരണം  തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
accused arrested in thalangara murder case

By

Published : Nov 3, 2021, 4:01 PM IST

കാസർകോട്:തളങ്കരയിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിത്തിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നസീർ ആണ് അറസ്റ്റിലായത്.

വാക്‌തർക്കം കൊലപാതകമാകുന്നു

അടുത്തടുത്ത കോട്ടേഴ്‌സുകളിൽ താമസിക്കുന്നവരാണ് സജിത്തും നസീറും. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കത്തികൊണ്ട് കുത്തിയതെന്നു പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊല്ലാൻ ഉപയോഗിച്ച കത്തി കാട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.

തളങ്കര കൊലപാതകം: തിരുവന്തപുരം സ്വദേശി അറസ്റ്റിൽ

ഇരുവരും തമ്മിൽ ഒരാഴ്ച മുമ്പ് വാക്കുതർക്കം ഉണ്ടായിരുന്നതായും പിന്നീടത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ചീട്ടുകളിയും മദ്യപാനവും ഇവിടെ പതിവായിരുന്നതായും പലപ്പോഴും ഇവിടെ നിന്നും ബഹളം കേട്ടിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പ്രതിയെ തെളിവെടുപ്പിനായി തളങ്കരയിലും നുസ്രത് നഗറിലും എത്തിച്ചു.

READ MORE:തളങ്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം

തിങ്കളാഴ്ചയാണ് നുസ്രത്ത് നഗറിലെ ഒഴിഞ്ഞ പറമ്പിൽ സജിത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വയറിൽ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വയറിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്ന് കണ്ടെത്തി.

കൊലപാതകത്തിന് പിന്നാലെ നസീർ മംഗലാപുരത്തേക്ക് കടന്നെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

നിർമാണ തൊഴിലാളിയാണ് കൊല്ലപ്പെട്ട സജിത്തും നസീറും. സജിത്തിന്‍റെ ബന്ധുക്കളെത്തി കാസർകോട് തന്നെ മൃതദേഹം സംസ്‌കരിച്ചു. അറസ്റ്റിലായ നസീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details