കേരളം

kerala

ETV Bharat / state

അപകടങ്ങൾ തുടര്‍ക്കഥയായി മുളിയാര്‍ കോട്ടൂര്‍ വളവ് - മുളിയാര്‍ കോട്ടൂര്‍ വളവില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

വലിയ വളവിന് പുറമെ റോഡിന് ഒരു വശത്തെ കുന്നും മറുവശത്തെ വലിയ കുഴിയുമാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. റോഡിന് വീതി കൂട്ടി പാര്‍ശ്വഭിത്തി കോണ്‍ക്രീറ്റ് ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

മുളിയാര്‍ കോട്ടൂര്‍ വളവ്

By

Published : Nov 6, 2019, 4:06 PM IST

കാസര്‍കോട്:മുളിയാര്‍ കോട്ടൂര്‍ വളവില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഒരാഴ്‌ചക്കിടെ മൂന്ന് വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. ബുധനാഴ്ച തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് കാസര്‍കോട് -അഡൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസും ഇതേ സ്ഥലത്ത് അപകടപ്പെട്ടു. ശനിയാഴ്‌ച സിമന്‍റുമായി വന്ന ലോറി ബൈക്കിലിടിച്ച് ഒരാള്‍ മരണപ്പെട്ടതും കോട്ടൂര്‍ വളവില്‍ തന്നെയാണ്. വലിയ വളവിന് പുറമെ റോഡിന് ഒരു വശത്ത് കുന്നും മറുവശത്ത് വലിയ കുഴിയുമുള്ളതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. തുടര്‍ച്ചയായി അപകടം നടക്കുന്നതിനാല്‍ ഇവിടെ റോഡിന് വീതി കൂട്ടി പാര്‍ശ്വഭിത്തി കോണ്‍ക്രീറ്റ് ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ABOUT THE AUTHOR

...view details