കേരളം

kerala

ETV Bharat / state

കാസർകോട് വിവിധയിടത്ത് വാഹനാപകടം; മൂന്ന് മരണം - വാഹനാപകടത്തിൽ മൂന്ന് മരണം

കളനാട്, കാഞ്ഞങ്ങാട് എന്നിവിടുങ്ങളിലുണ്ടായ വാഹനാപകടങ്ങളാണ് മൂന്ന് യുവാക്കളുടെ ജീവനെടുത്തത്.

accident three death in kasragod  കാസർകോട് വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് മരണം  കാസർകോട് വാഹനാപകടം  വാഹനാപകടത്തിൽ മൂന്ന് മരണം  accident in kasragod
കാസർകോട് വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് മരണം

By

Published : Mar 10, 2022, 10:58 AM IST

കാസർകോട്: ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് മരണം. കളനാട് പിക്കപ്പ് വാനും സ്‌കൂട്ടറും തമ്മിലിടിച്ച് പ്രജീഷ് (22), അനിൽ (24) എന്നീ യുവാക്കളും, കാഞ്ഞങ്ങാട് നിയന്ത്രണ വിട്ട ഓട്ടോ മറിഞ്ഞ് രാജേഷ് (38) എന്ന യുവാവുമാണ് മരിച്ചത്.

കളനാട് പള്ളിക്ക് സമീപം മത്സ്യം കയറ്റി പോകുകയായിരുന്നു പിക്ക് അപ്പ്‌ വാനിലാണ് പ്രജീഷും അനിലും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. പ്രജീഷ് സംഭവ സ്ഥലത്തും അനിൽ ആശുപത്രിയിലേക്കുള്ള വഴി മധ്യേയുമാണ് മരിച്ചത്.

ALSO READ:ഒന്നര വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു; മുത്തശ്ശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ

മഡിയൻ കൂലോം പരിസരത്താണ് നിയന്ത്രണം വിട്ട ഓട്ടോ രാജേഷിന്‍റെ ജീവനെടുത്തത്. വിദേശത്തെ ജോലി മതിയാക്കി നാട്ടിൽ ഓട്ടോ ഓടിക്കുകയായിരുന്നു ഇയാൾ. കുഞ്ഞിരാമൻ -രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രീജ.

ABOUT THE AUTHOR

...view details