കാസർകോട്: കാസർകോട് ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് തൽക്ഷണം മരിച്ചു. കോട്ടിക്കുളം തൃക്കണ്ണാട് സ്വദേശി വിനോദാണ് മരിച്ചത്. കണ്ണൂർ ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിന് കാരണമായത്.
കാസർകോട് ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു - kasargod
നിർത്താതെ പോയ ലോറി പൊലീസ് പിന്നീട് പള്ളിക്കര കല്ലിങ്കലിൽ വച്ച് പിടികൂടി.
കാസർകോട് ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
നിർത്താതെ പോയ ലോറി പൊലീസ് പള്ളിക്കര കല്ലിങ്കലിൽ പിടികൂടി. ചിത്താരി പെട്രോൾ പമ്പിന് മുൻപിൽ വച്ചാണ് അപകടമുണ്ടായത്. പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഇടിച്ചത് ലോറിയാണെന്ന് കണ്ടെത്തിയത്.
Last Updated : Feb 16, 2021, 12:22 PM IST