കാസർകോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫിന്‍റെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 2000 ത്തോളം പേജുകളുള്ള കുറ്റപത്രം കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസ് സമര്‍പ്പിച്ചത്. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് തന്നെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ച ക്രൈംബ്രാഞ്ച് സംഘം ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അബ്ദുറഹ്മാന്‍ ഔഫ് വധം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു - crime branch filed the chargesheet
കൊലക്കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്(29), യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഹസന്‍(30), ഹാഷിര്‍(27) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം
തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ യുഡിഎഫിന്‍റെ രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാന്‍ ഇടയായതിന്‍റെ വൈരാഗ്യമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഔഫിന്‍റെ കൊലപാതകത്തിന് കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. 101 സാക്ഷികളുടെ വിവരങ്ങള്‍, അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത 43 തൊണ്ടിമുതലുകള്‍, ചികിത്സാരേഖകള്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, ഫോണ്‍ കോള്‍ രേഖകള്‍, കണ്ണൂര്‍ റീജണല്‍ ലാബില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങളടക്കം 42 രേഖകള്‍ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കൊലക്കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്(29), യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഹസന്‍(30), ഹാഷിര്‍(27) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. 2020 ഡിസംബര്‍ 23ന് ബുധനാഴ്ച രാത്രി പത്തര മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന അബ്ദുള്‍ റഹ്മാന്‍ ഔഫിനെ കല്ലൂരാവി മുണ്ടത്തോട് വെച്ച് വഴിയില്‍ ഒളിഞ്ഞിരുന്ന പ്രതികള്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു എന്നാണ് കേസ്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി മൊയ്തീന്‍ കുട്ടിയുടെ മേല്‍നോട്ടത്തില്‍ അന്നത്തെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ദാമോദരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രത്യേക സംഘമാണ് കേസന്വേഷിച്ച് ഡിസംബര്‍ 25 ന് പ്രതികളെ അറസ്റ്റ് ചെയ്തത്.