കേരളം

kerala

ETV Bharat / state

'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതി: പഴയ അപേക്ഷകൾ പരിഗണിക്കാൻ തീരുമാനം - ജില്ലാ കലക്‌ടർ

പഴയ അപേക്ഷകർക്ക് മുൻഗണന നൽകുമെന്ന് ജില്ലാ കലക്‌ടർ ഉറപ്പ് നൽകി.

ആശിക്കും ഭൂമി ആദിവാസിക്ക്

By

Published : Jul 10, 2019, 6:47 PM IST

Updated : Jul 10, 2019, 7:37 PM IST

കാസർകോട്: 'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതിയിൽ ഭൂമി ലഭിക്കാൻ ബാക്കിയുള്ള പഴയ അപേക്ഷകൾ പരിഗണിക്കാൻ തീരുമാനം. ഭൂമി വിതരണത്തിലെ കാലതാമസത്തിനെതിരെ ആദിവാസി വിഭാഗം നടത്തിയ സമരത്തെ തുടർന്നാണ് നടപടി. പഴയ അപേക്ഷകർക്ക് മുൻഗണന നൽകുമെന്ന് ജില്ലാ കലക്‌ടർ ഉറപ്പ് നൽകി.

'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതിയിലെ പഴയ അപേക്ഷകൾ പരിഗണിക്കും

പദ്ധതിയിൽ 685 അപേക്ഷകരിൽ 200 പേർക്കാണ് നേരത്തെ ഭൂമി ലഭിച്ചത്. ബാക്കിയുള്ളവരുടെ അപേക്ഷകളിൽ കാലതാമസം വന്ന് തുടങ്ങിയതോടെയാണ് ദളിത് മഹാസഭയുടെ നേതൃത്വത്തിൽ ആദിവാസികൾ സമരം ആരംഭിച്ചത്. ജില്ലയിലെ 22 ആദിവാസി ഊരുകളിൽ നിന്നുള്ളവരാണ് പഴയ അപേക്ഷകൾക്ക്‌ പ്രത്യേക പരിഗണന നൽകി ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയത്. തുടർന്ന് ജില്ലാ കലക്‌ടർ സമരപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് പഴയ അപേക്ഷകൾ പരിഗണിക്കാൻ തീരുമാനമായത്.

പദ്ധതി പ്രകാരം നൽകിയ അപേക്ഷകളുടെ വിവരങ്ങൾ നൽകാൻ കലക്‌ടർ പട്ടികവര്‍ഗ വികസന വകുപ്പിന് നിർദേശം നൽകി. സർക്കാർ നിശ്ചയിച്ച ന്യായവില പ്രകാരം ഭൂമി വിൽക്കാൻ തയാറായ ഭൂവുടമകളിൽ നിന്നും അനുയോജ്യമായ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യും. നേരത്തെ പദ്ധതിയിലെ അപേക്ഷയിൽ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ച് ജില്ലാ ട്രൈബൽ ഓഫീസറെ ദളിത് മഹാസഭയുടെ നേതൃത്വത്തിൽ ഉപരോധിച്ചിരുന്നു.

Last Updated : Jul 10, 2019, 7:37 PM IST

ABOUT THE AUTHOR

...view details