സിമന്‍റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു - accident latest news
കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് സിമന്‍റ് കയറ്റി വരികയായിരുന്ന ലോറി കോട്ടൂർ വളവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു
കാസര്‍കോട്: സിമന്‍റ് ലോറി ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മെഡിക്കല്‍ റെപ്രസന്‍റേറ്റീവായ കോട്ടൂരിലെ ഈശ്വരഭട്ടാണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് സിമെന്‍റ് കയറ്റി വരികയായിരുന്ന ലോറി കോട്ടൂർ വളവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറി എതിര്‍വശത്തെ കൊക്കയിലേക്ക് മറിഞ്ഞെങ്കിലും മരത്തില്‍ തങ്ങിനിന്നു. ഈശ്വരഭട്ടിനെയും ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി അസ്ലം റാസയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഈശ്വരഭട്ടിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.