കാസര്‍കോട്ട് 94 പേര്‍ക്ക് കൂടി കൊവിഡ്; 210 പേര്‍ക്ക് രോഗമുക്തി - covid taly news
വീടുകളിൽ 1148 പേരടക്കം 1535 പേര്‍ നിലവില്‍ കൊവിഡ് 19 ചികിത്സയില്‍ കഴിയുന്നുണ്ട്

കാസര്‍കോട്:സമ്പർക്കത്തിലൂടെ 89 പേരടക്കം ജില്ലയില്‍ 94 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന 210 പേര്‍ രോഗ മുക്തി നേടി. വീടുകളിൽ 1148 പേരടക്കം നിലവില്‍ 1535 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. പുതിയതായി 137 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ആകെ 4591 പേര്‍ നിരീക്ഷണത്തിലുണ്ട്. സെന്‍റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1272 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 252 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 301 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.