കാസർകോട് 91 പേർക്ക് കൂടി കൊവിഡ് - 91 പേർക്ക് കൂടി കൊവിഡ്
76 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കാസർകോട്: ജില്ലയിൽ ഇന്ന് 91 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 76 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 11 പേരുടെ ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തിയ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 25 പേർ രോഗ മുക്തരായി. ജില്ലയിൽ 4032 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 308 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 31765 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. സെന്‍റിനൽ സർവ്വേ അടക്കം 884 പേരുടെ സാമ്പിളുകൾ പുതുതായി പരിശോധനയ്ക്ക് അയച്ചു. 393 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 320 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.