കാസർകോട്: മദ്രസയിലേയ്ക്ക് പോവുകയായിരുന്ന ഒമ്പതുവയസുകാരിയെ യുവാവ് എടുത്തുയർത്തി നിലത്തേയ്ക്ക് വലിച്ചെറിഞ്ഞു. മഞ്ചേശ്വരത്തെ ഉദ്യാവറിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്നു.
ഞെട്ടിക്കുന്ന ദൃശ്യം: റോഡിൽ നിന്ന മദ്രസ വിദ്യാർഥിനിയെ എടുത്തെറിഞ്ഞ് യുവാവ്, പ്രതി പിടിയില്‍ - ഞെട്ടിക്കുന്ന സംഭവം
മദ്രസയിലേയ്ക്ക് പോവുകയായിരുന്ന ഒമ്പതുവയസുകാരിയെയാണ് യുവാവ് എടുത്തുയർത്തി നിലത്തെറിഞ്ഞത്. മഞ്ചേശ്വരത്തെ ഉദ്യാവറിലാണ് ഞെട്ടിക്കുന്ന സംഭവം
മഞ്ചേശ്വരം സ്വദേശി അബൂബക്കര്‍ സിദ്ദിക്കാണ് രാവിലെ മദ്രസയിലേയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ എടുത്തെറിഞ്ഞത്. ഇയാൾക്ക് മാനസിക പ്രശ്‌നമുള്ളതായി പൊലീസ് പറയുന്നു. പരിക്കേറ്റ പെൺകുട്ടിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. കൈയ്ക്ക് സാരമായ പരിക്കുണ്ട്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. അബൂബക്കര്‍ സിദ്ദിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്.