കാസർകോട്: ആറര വയസുകാരിയെ പീഡിപ്പിച്ച കേസിൽ 10 വർഷം കഠിന തടവ്. കാഞ്ഞങ്ങാട് സ്വദേശി എച്ച്.എൻ രവീന്ദ്രനെയാണ് (63) കാസർകോട് പോക്സോ കോടതി ശിക്ഷിച്ചത്. 2016 മെയ് ഒന്നിന് നടന്ന സംഭവത്തിലാണ് വിചാരണ പൂര്‍ത്തിയാക്കിയ കോടതി ശിക്ഷ വിധിച്ചത്.
ആറര വയസുകാരിയെ പീഡിപ്പിച്ചയാൾക്ക് 10 വർഷം കഠിന തടവ് - കാഞ്ഞങ്ങാട് വാർത്തകൾ
കാഞ്ഞങ്ങാട് സ്വദേശി എച്ച്.എൻ രവീന്ദ്രനെയാണ് കാസർകോട് പോക്സോ കോടതി ശിക്ഷിച്ചത്
ആറര വയസുകാരിയെ പീഡിപ്പിച്ച കേസിൽ 63 കാരന് 10 വർഷം കഠിന തടവ്
അയൽവാസിയായ ആറര വയസുകാരിയെ നിർബന്ധിച്ച് വീട്ടിൽ കൊണ്ടു പോയി രവീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പ്രതിക്ക് 10 വർഷം കഠിനതടവും, 15,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കാനും കോടതി നിർദേശമുണ്ട്.
Last Updated : Dec 10, 2019, 4:55 PM IST