കാസര്‍കോട്: നാടന്‍പാട്ടിന്‍റെ താളത്തില്‍ കുട്ടികൾ ആടിത്തിമിര്‍ക്കുകയാണ്. കുട്ടികൾക്ക് ആവേശം പകര്‍ന്ന് വേദിക്ക് പുറത്തും ഒരു കൂട്ടം. നാടൻപാട്ടിനെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നവർ. സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ കുട്ടികളുടെ പാട്ടിന്‍റെ താളത്തിനൊത്ത് ആടിയും പാടിയും ആസ്വാദകരും ഒപ്പം ചേര്‍ന്നതോടെ നാടന്‍പാട്ട് മത്സരവേദിയില്‍ ആവേശം അലതല്ലി.
ആവേശം നിറച്ച് നാടന്‍പാട്ട് മത്സരം; ഏറ്റെടുത്ത് കാണികൾ - കാഞ്ഞങ്ങാട് കലോത്സവം
അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ ആസ്വാദകരിൽ ആവേശം നിറച്ച് നാടന്‍പാട്ട് മത്സരം.
ആവേശം നിറച്ച് നാടന്‍പാട്ട് മത്സരം; ഏറ്റെടുത്ത് കാണികൾ
വിവിധ ജില്ലകളിൽ നിന്നും നാടൻപാട്ട് സംഘങ്ങളുമായെത്തിയവരാണ് ഗ്രൂപ്പ് ഭേദമന്യേ നാടൻപാട്ടിനൊപ്പം ചേര്‍ന്നത്. നാട്ടിലെ കലോത്സവം കാണാനെത്തിയ ജനങ്ങളും അവര്‍ക്കൊപ്പം ചുവടുവെക്കാന്‍ മറന്നില്ല. മണ്ണിന്‍റെ മണമുള്ള പൂര്‍വികര്‍ പാടിപ്പതിഞ്ഞ വാമൊഴി പാട്ടുകൾ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. അപ്പോൾ പിന്നെ ആസ്വാദകര്‍ക്ക് എങ്ങനെ ആവേശഭരിതരാകാതിരിക്കാന്‍ കഴിയും. അവരും മത്സരാര്‍ഥികൾക്കൊപ്പം ചേര്‍ന്നു.
Last Updated : Nov 30, 2019, 1:46 PM IST