കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കലാപ്രതിഭകളെ വരവേറ്റ് കാഞ്ഞങ്ങാട്. തിരുവനന്തപുരത്ത് നിന്നടക്കം എത്തിയ വിദ്യാർഥികൾക്ക് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഉജ്വല സ്വീകരണമാണ് സംഘാടകർ നൽകിയത്. റവന്യൂമന്തി ഇ. ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലാണ് ആദ്യ സംഘത്തെ സ്വീകരിച്ചത്. കൊല്ലം, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സംഘമാണ് ആദ്യമെത്തിയത്.
ഉത്സവ ലഹരിയില്‍ കാഞ്ഞങ്ങാട്; കലാപ്രതിഭകള്‍ക്ക് വരവേല്‍പ്പ് - കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന്‍
റവന്യൂമന്തി ഇ.ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായി എത്തിയ ആദ്യ സംഘത്തെ സ്വീകരിച്ചത്.
കലാപ്രതിഭകളെ വരവേറ്റ് കാഞ്ഞങ്ങാട്
നാല് ദിനരാത്രങ്ങളിലായി കാഞ്ഞങ്ങാട് നടക്കുന്ന കലോത്സവത്തിലേക്ക് സകുടുംബമാണ് മത്സരാർഥികളിലധികവും എത്തിയത്. മുഴുവൻ വിദ്യാർഥികളെയും താമസസ്ഥലത്തേക്കും കലോത്സവ നഗരിയിലേക്കും എത്തിക്കുന്നതിന് സ്‌കൂൾ ബസും സംഘാടകർ സജ്ജീകരിച്ചിട്ടുണ്ട്.
Last Updated : Nov 27, 2019, 5:03 PM IST