കേരളം

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കൊടിമരത്തിലും കാസര്‍കോടന്‍ കയ്യൊപ്പ്

By

Published : Nov 24, 2019, 4:46 AM IST

ലോകടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍ കോട്ടയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ നിരീക്ഷണ ഗോപുരത്തിന്‍റെ മാതൃകയിലാണ് കൊടിമരം നിര്‍മിക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കൊടിമരത്തിലും കാസര്‍കോടന്‍ കയ്യൊപ്പ്

കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കാസര്‍കോടിന്‍റെ കയ്യൊപ്പോട് കൂടിയ കൊടിമരത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു. സാധാരണ രീതിയില്‍ നിന്നും വ്യത്യസ്‌തമായി ജില്ലയുടെ പ്രതീകമായ ബേക്കല്‍ കോട്ടയുടെ മാതൃകയിലാണ് കൊടിമരം നിര്‍മിക്കുന്നത്. ലോകടൂറിസം ഭൂപടത്തില്‍ വരെ ഇടം നേടിയ ബേക്കല്‍ കോട്ടയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ നിരീക്ഷണ ഗോപുരത്തിന്‍റെ മാതൃകയാണ് കൊടിമരത്തിനായി സ്വീകരിച്ചിരിക്കുന്നത്. കോട്ടയുടെ മധ്യത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങുന്ന രീതിയില്‍ പെന്‍സില്‍ മാതൃകയും കൊടിമരത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കൊടിമരത്തിലും കാസര്‍കോടന്‍ കയ്യൊപ്പ്

ശില്‍പ്പികളുടെ നാടെന്നറിയപ്പെടുന്ന കാഞ്ഞങ്ങാട് വാഴുന്നോറടിയിലെ സ്വരലയ കലാസാംസ്‌കാരിക വേദിയെയാണ് കൊടിമര നിര്‍മാണത്തിനായി സംഘാടകര്‍ സമീപിച്ചത്. കൊടിമരം എങ്ങനെ വ്യത്യസ്‌തമാക്കാമെന്ന ചിന്തയാണ് ബേക്കല്‍ കോട്ടയും പെന്‍സിലുമൊക്കെ ചേര്‍ന്ന മാതൃകയിലേക്ക് വഴിതെളിച്ചത്.

സ്വരലയ പ്രവര്‍ത്തകരും നാട്ടുകാരും കൈകോര്‍ത്ത് മൂന്നാഴ്‌ച നീണ്ട പരിശ്രമത്തിനൊടുവിലാണ് കൊടിമരത്തിന്‍റെ നിര്‍മാണം അവസാനഘട്ടത്തിലെത്തിലെത്തി നില്‍ക്കുന്നത്. കവുങ്ങ്, പ്ലൈവുഡ് തുടങ്ങിയവ ഉപയോഗിച്ച്, പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് കൊടിമരം നിര്‍മിച്ചത്. കലോത്സവ നഗരിയിലെത്തുന്ന ഏതൊരാളുടെയും ഉള്ളില്‍ തങ്ങി നില്‍ക്കുന്നതാകും ഈ കോട്ട മാതൃകയും കൊടിമരവും.

ABOUT THE AUTHOR

...view details