കേരളം

kerala

ETV Bharat / state

പിറന്നാള്‍ ആഘോഷത്തിന് വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അഞ്ചാം ക്ലാസുകാരന്‍ - donating

പിറന്നാൾ ആഘോഷത്തിനായി ശ്രാവൺ നീക്കി വെച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന് ജില്ലാ കളക്ടറുടെ ക്യാമ്പ് ഹൗസിലെത്തിയാണ് 2201 രൂപ കൈ മാറിയത്

മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ജില്ലാ കളക്ടറുടെ ക്യാമ്പ് ഹൗസ് Chief Minister's Relief Fund donating covid 19
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് അഞ്ചാം ക്ലാസുകാരൻ

By

Published : Apr 22, 2020, 12:07 AM IST

കാസർകോട്:പിറന്നാൾ ആഘോഷത്തിനായി നീക്കി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് അഞ്ചാം ക്ലാസുകാരൻ ശ്രാവൺ. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന് ജില്ലാ കളക്ടറുടെ ക്യാമ്പ് ഹൗസിലെത്തിയാണ് 2201 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറിയത്. വിദ്യാനഗർ ചിന്മയ വിദ്യാലയത്തിലാണ് ശ്രാവൺ പഠിക്കുന്നത്‌. ടെലിവിഷനിൽ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന കേട്ട് നിരവധി കുട്ടികൾ അവരുടെ സമ്പാദ്യങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിൽ താല്‍പര്യം കാണിച്ചു. ഡി.സുമേഷ്, എംകെ അമ്പിളി ദമ്പതികളുടെ ഏകമകനാണ് ശ്രാവൺ.

ABOUT THE AUTHOR

...view details