കേരളം

kerala

ETV Bharat / state

കാസർകോട് 56 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

1872 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളത്.

covid  kasargod  covid updates kasargod  corona updates  കാസർകോട്  കൊവിഡ് അപ്‌ഡേറ്റ്സ്  കൊറോണ വൈറസ്  കാസർകോട് അപ്‌ഡേറ്റ്സ്
കാസർകോട് 56 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Sep 14, 2020, 9:04 PM IST

കാസർകോട്:ജില്ലയിൽ സമ്പർക്കത്തിലൂടെ 52 പേർക്ക് അടക്കം 56 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 135 പേർ രോഗമുക്തരായി. 1872 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളത്.

വലിയപറമ്പ്(1), ഈസ്റ്റ് എളേരി(1), അജനൂർ(5), പള്ളിക്കര(6), ഉദുമ(1), ബേഡകം(1), മധൂർ(6), കാഞ്ഞങ്ങാട്(3), കാസറഗോഡ്(6), പുല്ലൂർ പെരിയ(4), കോടോം ബേളൂർ(1), മങ്കല്പടി(9), ബദിയടുക്ക(2), മഞ്ചേശ്വരം(2), പടന്ന(1), പൈവലിഗ(1), ചെമ്മനാട്(1), മുളിയാർ(1), മൊഗ്രാൽ(1), വോർക്കടി(1), പിലിക്കോട്(1), ചെങ്കള(1) സ്വദേശികളാണ് രോഗ ബാധിതരായത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5288 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 557 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വെ അടക്കം 243 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 47 പേരുടെ പരിശോധനാഫലമാണ് ലഭിക്കാനുള്ളത്. 512 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details