കാസര്‍കോട്: ജില്ലയിൽ 319 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒമ്പത് പേരും വിദേശത്ത് നിന്നെത്തിയ 20 പേരും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍പെടും. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 130പേർ രോഗ മുക്തരായി. നിലവിൽ 2001 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ ഉള്ളത്. അതേ സമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി.
കാസര്‍കോട് 319 പുതിയ കൊവിഡ് കേസുകള്‍ - കാസര്‍കോട് പുതിയ വാര്‍ത്തകള്‍
ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി
ബളാൽ(1), പള്ളിക്കര(6), മടിക്കൈ(38), കാറഡുക്ക(1), ദേലംപാടി(5), മുളിയാർ(12), കുമ്പള(6), മങ്കല്പടി(25), മീഞ്ച(2), ചെങ്കള(5), മൊഗ്രാൽ(2), മഞ്ചേശ്വരം(6), കാഞ്ഞങ്ങാട്(39), അജാനൂർ(23), മധൂർ(7), കാസർകോട്(22), ചെമ്മനാട്(6), ഉദുമ(18), പനത്തടി(2), കള്ളാർ(2), കിനാനൂർ കരിന്തളം(26), കയ്യൂർ ചീമേനി(3), നീലേശ്വരം(21), പിലിക്കോട്(6), എൻമകജെ(1), പടന്ന(3), ചെറുവത്തൂർ(3)കോടോം ബേളൂർ(3), തൃക്കരിപ്പൂർ(3),കുറ്റിക്കോൽ(2), ബേഡകം(3), പുത്തിഗെ(3), ഈസ്റ്റ് എളേരി (3), ബദിയടുക്ക(9), വെസ്റ്റ് എളേരി(1), പുല്ലൂർ പെരിയ(1) എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5141 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 208 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സർവേ അടക്കം 994 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 227 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 324 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.