കാസർകോട് : തളങ്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബി.സജിത്തി (28)ന്‍റെ മൃതദേഹമാണ് തിങ്കളാഴ്ച നുസ്രത് നഗറിലെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയിരുന്നത്.
കത്തികൊണ്ട് വയറിൽ ആഴത്തിലുള്ള മുറിവുണ്ടായതായും ഇതിലൂടെ രക്തം വാർന്നാണ് സജിത്ത് മരിച്ചതെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ മംഗളൂരുവിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.