കാസർകോട് 234 പേർക്ക് കൂടി കൊവിഡ് - കാസർകോട്
നിലവിൽ 3370 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.
കാസർകോട്:ജില്ലയിൽ 234 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 224 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 10 പേർ ആരോഗ്യ പ്രവർത്തകരാണ്. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 319 പേർ രോഗമുക്തരായി. നിലവിൽ 3370 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. കൊവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 159 കടന്നു. ജില്ലയിൽ 4954 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 272 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1728 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 370 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.