കേരളം

kerala

ETV Bharat / state

കാസര്‍കോട് 231 പേര്‍ക്ക് കൊവിഡ് - kasargod

231 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 219 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്കും വിദേശത്ത് നിന്നെത്തിയ ആറ് പേർക്കും രോഗ ബാധയുണ്ടായി.

covid  കാസര്‍കോട് 231 പേര്‍ക്ക് കൊവിഡ്  കാസര്‍കോട്  kasargod  231 people covid
കാസര്‍കോട് 231 പേര്‍ക്ക് കൊവിഡ്

By

Published : Aug 27, 2020, 8:59 PM IST

കാസര്‍കോട്: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 231 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 219 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്കും വിദേശത്ത് നിന്നെത്തിയ ആറ് പേർക്കും രോഗ ബാധയുണ്ടായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 85 പേർ രോഗ മുക്തരായി. ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 200ന് മുകളിൽ കടക്കുന്നത്.

ഓഗസ്റ്റ് 19ന് 174 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇതുവരെയുള്ള ഉയർന്ന കണക്ക്. ജൂലൈ 22 മുതൽ ഇതുവരെയായി 17 തവണയാണ് 100ന് മുകളിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അജാനൂർ (34), ബളാൽ (4), മഞ്ചേശ്വരം (5), ബദിയടുക്ക (4), കാസർകോട് (21), എൻമകജെ (2), പള്ളിക്കര (22), ചെങ്കള (7), മധുർ (10), ബേഡകം (1), ചെമ്മനാട് (10), മൊഗ്രാൽ (3), മങ്കല്പടി (2), പൈവലിഗ (3), കുമ്പള (5), കാഞ്ഞങ്ങാട് (12), കള്ളാർ (2), നീലേശ്വരം (8), കയ്യൂർ ചീമേനി (3), പടന്ന (1), കിനാനൂർ കരിന്തളം (2), മടിക്കൈ (2), കാറഡുക്ക (13), പിലിക്കോട് (2), കോടോം ബേളൂർ (11), വലിയപറമ്പ് (25), വെസ്റ്റ് എളേരി (1), ചെറുവത്തൂർ (2), പുത്തിഗെ (1), ഉദുമ (13) സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5532 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 488 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1504 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 969 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 386 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details