കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്ത് 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി - ഹവാല പണം

സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മംഗളൂരുവിൽ നിന്നാണ് ഹവാല പണം കാസർകോട് എത്തിച്ചത്.

Hawala  hawala money seized in Manjeshwaram  hawala money  ഹവാല പണം  കാസര്‍കോട്
മഞ്ചേശ്വരത്ത് 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി

By

Published : Jul 13, 2020, 11:41 PM IST

കാസർകോട്: മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീന്‍ എന്നയാള്‍ പിടിയിലായി. മംഗളൂരുവിൽ നിന്നാണ് ഹവാല പണം കാസർകോട് എത്തിച്ചത്. മഞ്ചേശ്വരം തൂമിനാട് ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഇയാള്‍ കുമ്പള റേഞ്ച് എക്‌സൈസിന്‍റെ പിടിയിലായത്. വാഹന പരിശോധനക്കിടെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പണം കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മഞ്ചേശ്വരത്തെ ഒരു വ്യക്തിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് വ്യക്തമായത്. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം പ്രതിയെ മഞ്ചേശ്വരം പൊലീസിന് കൈമാറി.

.

ABOUT THE AUTHOR

...view details